HomeAround KeralaPalakkadസ്ത്രീകൾ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഒളിക്യാമറ ! പാലക്കാട് പിടികൂടിയയാൾ പറഞ്ഞതുകേട്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു...

സ്ത്രീകൾ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഒളിക്യാമറ ! പാലക്കാട് പിടികൂടിയയാൾ പറഞ്ഞതുകേട്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു !

സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഒളിക്യാമറ സ്ഥാപിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി. ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നെന്മാറ സ്വദേശി രണ്‍ബീറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പാലക്കാട് ജില്ലയിലെ വല്ലങ്ങിയില്‍ നിന്നാണ് പോലീസുകാരനെ നാട്ടുകാര്‍ പിടികൂടിയത്. വല്ലങ്ങി പഞ്ചായത്ത് വായനശാല കെട്ടിടത്തിന് സമീപത്തുള്ള മതിലിലെ ദ്വാരത്തിലാണ് രണ്‍ബീര്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ കടലാസില്‍ പൊതിഞ്ഞാണ് ഇയാള്‍ മൊബൈല്‍ സ്ഥാപിച്ചിരുന്നത്.

 

 
വായനശാല കെട്ടിടത്തിന് സമീപം ജോലി ചെയ്യുന്ന സ്ത്രീകള്‍ സ്ഥിരമായി മൂത്രമൊഴിക്കാനെത്തുന്ന സ്ഥലത്ത് നിന്നാണ് മൊബൈല്‍ കണ്ടെടുത്തത്. കുറച്ച് ദിവസമായി ഇവിടെ കണ്ടിരുന്ന പൊതി ഒരു സ്ത്രീ എടുത്ത് പരിശോധിച്ചപ്പോഴാണ് പൊതിക്കുള്ളില്‍ മൊബൈലാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സ്ത്രീ ഈ വിവരം സഹോദരനെയും പഞ്ചായത്തംഗത്തെയും അറിയിച്ചു.

 

 
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരന്‍ മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് നാട്ടുകാരില്‍ സംശയമുണ്ടാക്കിയത്. പിന്നീട് നാട്ടുകാര്‍ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് അശ്ലീല രംഗങ്ങള്‍ പകര്‍ത്തിയതായി കണ്ടത്. ഇത് പോലീസുകാരന്റെ മൊബൈലാണെന്ന് മനസ്സിലായതായും, എന്നാല്‍ ചില ക്രിമിനല്‍ കേസുകളിലെ പ്രതികളെ രഹസ്യമായി പിടികൂടാനാണ് മൊബൈല്‍ സ്ഥാപിച്ചതെന്നാണ് പോലീസുകാരന്‍ പറഞ്ഞതെന്നും നാട്ടുകാര്‍ അറിയിച്ചു.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

എന്തിനും ഏതിനും കടുക് ഉപയോഗിക്കുന്നവരേ, അറിയുക കടുക് വരുത്തുന്ന ആ വലിയ അപകടം !

നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ ശരിക്കും എങ്ങിനെയാവും പെരുമാറുക? അറിയാൻ വീഡിയോ കാണൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments