HomeAround Keralaകൊല്ലത്ത് ആളൊഴിഞ്ഞ റയിൽവേ പ്ലാറ്റ്ഫോം കണ്ടപ്പോ യുവാവിന്റെ തലയിൽ വ്യത്യസ്ത ആശയം ! ഒടുവിൽ റെയിൽവേ...

കൊല്ലത്ത് ആളൊഴിഞ്ഞ റയിൽവേ പ്ലാറ്റ്ഫോം കണ്ടപ്പോ യുവാവിന്റെ തലയിൽ വ്യത്യസ്ത ആശയം ! ഒടുവിൽ റെയിൽവേ പോലീസ് പൊക്കി !

ലോക്ക്ഡൗൺ ഒക്കെയല്ലേ ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ്. നോക്കിയപ്പോൾ റെയിൽവേ പ്ലാറ്റ്ഫോം ആരുമില്ലാതെ അനാഥമായി കിടക്കുന്നു. ഒട്ടും മടിച്ചില്ല അടുത്ത അഭ്യാസം അതിൽ ആവാം എന്ന് തീരുമാനിച്ചു. പക്ഷേ എല്ലാം കണ്ടുകൊണ്ടിരുന്ന റെയിൽവേ പോലീസ് ഒടുവിൽ ആളെ പൊക്കി. കൊല്ലത്താണ് യുവാവിന്റെ അഭ്യാസം പോലീസിന് തലവേദനയായത്.

ബൈക്കുമായി കറങ്ങാൻ ഇറങ്ങിയതായിരുന്നു യുവാവ്. ആളും അനക്കവും ഇല്ലാതെ കിടക്കുന്ന റെയിൽവേ പ്ലാറ്റ്ഫോം കണ്ടപ്പോൾ ബൈക്ക് നേരെ അങ്ങോട്ടേക്ക് ഓടിച്ചുകയറ്റി. എന്നാൽ റെയിൽവേ പോലീസിന്റെ കാര്യം യുവാവ് മറന്നേ പോയി. ബൈക്കിന് ശബ്ദംകേട്ട് നോക്കിയ റെയിൽവേ പോലീസ് കണ്ടത് ഒരു യുവാവ് പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ചു കൊണ്ട് വരുന്നതാണ്. ഉടൻതന്നെ ബൈക്ക് തടഞ്ഞുനിർത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി ലിബിൻ (28) ആണ് അറസ്റ്റിലായത്. ആരുടെയും കണ്ണിൽപ്പെടാതെയാണ് ലിബിൻ ബൈക്കുമായി പ്ളാറ്റ്ഫോമിൽ കടന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments