HomeAround KeralaMalappuramബസ്‌ ജീവനക്കാരനെ മർദിച്ചുകൊന്ന കേസ്‌: അഞ്ചു പ്രതികൾ റിമാന്റിൽ

ബസ്‌ ജീവനക്കാരനെ മർദിച്ചുകൊന്ന കേസ്‌: അഞ്ചു പ്രതികൾ റിമാന്റിൽ

മഞ്ചേരി: മഞ്ചേരിയില്‍ ബസ്‌ ജീവനക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച്‌ പ്രതികളെ മഞ്ചേരി പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. കരുവാരക്കുണ്ട്‌-മഞ്ചേരി റൂട്ടിലോടുന്ന കിങ്‌സ് ബസ്‌ ജീവനക്കാരായ വാണിയമ്പലം ഏമങ്ങാട്‌ നടുത്തൊടിക അലി അക്‌ബര്‍ (36), തുവ്വൂര്‍ ഐലാശ്ശേരി പൊട്ടേങ്കാടന്‍ മനോജ്‌ (26), കാളികാവ്‌ നീലാഞ്ചേരി പകിടേരി ഫിറോസ്‌ (31), തുവ്വൂര്‍ ഐലാശ്ശേരി കാഞ്ഞിരംകുന്നന്‍ മിഖ്‌ദാദ്‌ (23), എളങ്കൂര്‍ മഞ്ഞപ്പറ്റ ചേരമഠത്തില്‍ ജസീര്‍ (29) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ (രണ്ട്‌) റിമാന്റ്‌ ചെയ്‌തു. മഞ്ചേരി-കാളികാവ്‌ റൂട്ടിലോടുന്ന പീപ്പിള്‍സ്‌ ബസിലെ ചെക്കറും ബസുടമ ഹംസയുടെ മകനുമായ വള്ളുവമ്പ്രം പുല്ലാനൂര്‍ കോളോത്ത്‌ കൊണ്ടോട്ടിപ്പറമ്പന്‍ മുഹമ്മദ്‌ ഉവൈസ്‌ (21) ആണ്‌ കൊല്ലപ്പെട്ടത്‌.

 

 

ഇക്കഴിഞ്ഞ 13ന്‌ രാത്രി എട്ടോടെ മഞ്ചേരി സീതിഹാജി ബസ്‌ ടെര്‍മിനലിലാണ്‌ സംഭവം ഉണ്ടായത്. സംഭവ ദിവസം പാണ്ടിക്കാട്‌ വെച്ചും തുവ്വൂര്‍ വെച്ചും ഇരു ബസ്‌ ജീവനക്കാര്‍ തമ്മില്‍ സമയക്രമത്തെ ചൊല്ലി വാക്കേറ്റവും സംഘട്ടനവും ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതിയായ അലി അക്‌ബര്‍ പല്ലുകളോടു കൂടിയ ഇരുമ്പ്‌ ഫ്രീവീല്‍ കൊണ്ട്‌ ഉവൈസിന്റെ തലക്കിടിച്ചതാണ്‌ മരണ കാരണം. സംഭവ ശേഷം ഒളിവില്‍ പോയ അലി അക്‌ബറിനെയും മനോജിനെയും കാളികാവില്‍ വെച്ചും ഫിറോസ്‌, മിഖ്‌ദാദ്‌ എന്നിവരെ നിലമ്പൂര്‍ റെയില്‍വെ സേ്‌റ്റഷന്‍ പരിസരത്തു വെച്ചും ജസീറിനെ മഞ്ചേരി ബസ്‌റ്റാന്റില്‍ വെച്ചുമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. കൊലപാതകത്തിന്‌ ഉപയോഗിച്ച ആയുധം കാളികാവ്‌ ബസ്‌റ്റാന്റ്‌ കംഫര്‍ട്‌ സേ്‌റ്റഷന്‍ പരിസരത്തു നിന്നും പോലീസ്‌ കണ്ടെടുത്തു. കിങ്‌സ്-പീപ്പിള്‍സ്‌ ബസ്‌ ജീവനക്കാര്‍ തമ്മില്‍ സമയക്രമത്തെ ചൊല്ലി മുമ്പും പലതവണ വാക്‌ തര്‍ക്കവും സംഘട്ടനവും ഉണ്ടായിരുന്നു. പ്രശ്‌നം ഉടമകള്‍ ഇടപെട്ട്‌ തീര്‍ക്കുകയായിരുന്നു പതിവ്‌.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments