HomeAround KeralaKozhikodeകോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

കോഴിക്കോട്:കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മി എന്ന 19 കാരിയാണ് ജീവനൊടുക്കിയത്. ശ്രീലക്ഷ്മിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളജ് ഹോസ്റ്റലില്‍ ആണ് താമസം. കോളജ് ഹോസ്റ്റലിലെ സ്വന്തം മുറിക്ക് സമീപത്തുള്ള മറ്റൊരു മുറിയിലാണ് ശ്രീലക്ഷ്മി ജീവനൊടുക്കിയത്. ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന മുറിയാണ് ഇത്.

 
ശ്രീലക്ഷ്മിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു എന്നാണ് അറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയുമായി എത്തിയത്. ശ്രീലക്ഷ്മി എവിടെയാണ് എന്നറിയില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നും പരാതിയില്‍ പറയുന്നു. രാത്രി പത്ത് മണിയോടെയാണ് ശ്രീലക്ഷ്മിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് ശ്രീലക്ഷ്മി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സൂചനകളുണ്ട്. രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മിയുടെ ആത്മഹത്യ വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സഹപാഠികള്‍.

അഴിമതി നടത്തിയതിന് സസ്‌പെൻഡ് ചെയ്ത കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ വിശദീകരണം നൽകി ഉദ്യോഗസ്ഥന്റെ മറുപടി

കിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments