HomeAround KeralaThiruvananthapuramഅഴിമതി നടത്തിയതിന് സസ്‌പെൻഡ് ചെയ്ത കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ വിശദീകരണം നൽകി ഉദ്യോഗസ്ഥന്റെ മറുപടി

അഴിമതി നടത്തിയതിന് സസ്‌പെൻഡ് ചെയ്ത കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ വിശദീകരണം നൽകി ഉദ്യോഗസ്ഥന്റെ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറിവാങ്ങി വിതരണം ചെയ്യുകയായിരുന്നു ഹോര്‍ട്ടികോര്‍പ്പിന്റെ ലക്ഷ്യം. എന്നാല്‍ കമ്മീഷന്‍ കിട്ടാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ കൃഷിക്കാരെ ഒഴിവാക്കി. പകരം തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയിറക്കി. യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഹോര്‍ട്ടികോര്‍പ്പിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയിരുന്നു. ആനയറയിലെ വേള്‍ഡ്മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന നടത്തിയ മന്ത്രി വിഎസ് സുനില്‍കുമാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്തു.
ഹോര്‍ട്ടി കോര്‍പ്പ് എംഡി ആയിരുന്ന ഡോ എം സുരേഷ്‌കുമാറിനെ പുറത്താക്കി. ഹോര്‍ട്ടി കോര്‍പ്പില്‍ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് മുന്‍ എംഡി മന്ത്രിക്ക് പത്രപരസ്യത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

add

ജൂലയ് 16ന് ഇറങ്ങിയ മലയാള മനോര പത്രത്തിലെ ഒന്‍പതാം പേജിലാണ് പരസ്യം. മന്ത്രിക്ക് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി അറിയില്ലെന്ന ധ്വനിയിലാണ് വിശദീകരണം. മന്ത്രി പരിശോധനയ്‌ക്കെത്തിയപ്പോള്‍ തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറിയായിരുന്നു ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ സ്ഥലത്തുണ്ടായതെന്ന് മുന്‍ എംഡി സുരേഷ് കുമാര്‍ സമ്മതിക്കുന്നുണ്ട്.

 
റംസാന്‍ അവധി ആയതിനാല്‍ പച്ചക്കറികള്‍ സംഭരിക്കാനായില്ല. അതുകൊണ്ടാണ് തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കിയതെന്ന് പരസ്യത്തില്‍ വിശദീകരിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികളൊന്നും ശേഖരിക്കാറില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നും മറ്റും എത്തുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന ബോധവത്കരണം നടത്തുകയാണ് ചെയ്യുന്നതെന്നും എംഡി വിശദീകരിക്കുന്നു.

കിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം

ഈ ഫോൺ കാളുകൾ എടുക്കരുതേ; തട്ടിപ്പിൽ നിന്നും മലയാള സിനിമ സംവിധായകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments