HomeAround KeralaKottayam''എല്ലാം കാണാൻ ഇവൻ ഉണ്ടാവണം''; ഷാനു അലറി; ദാഹിച്ചുവലഞ്ഞു വെള്ളം ചോദിച്ചപ്പോൾ കൊടുത്തത് മദ്യം; കെവിനോട്...

”എല്ലാം കാണാൻ ഇവൻ ഉണ്ടാവണം”; ഷാനു അലറി; ദാഹിച്ചുവലഞ്ഞു വെള്ളം ചോദിച്ചപ്പോൾ കൊടുത്തത് മദ്യം; കെവിനോട് ഗുണ്ടാസംഘം ചെയ്ത ക്രൂരതകൾ ഇങ്ങനെ: പ്രതികളുടെ വെളിപ്പെടുത്തൽ പുറത്ത്

കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കിയെന്നാണ് പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. സീറ്റിന് താഴെയിരുത്തിയാണ് കെവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം കുടിപ്പിച്ചതും ഷാനുവാണ്. പിന്നീട് ‘ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന്‍ ജീവിക്കണ’മെന്നും ഷാനു പറഞ്ഞതായി ഇവര്‍ അറിയിച്ചു. തെന്മല ഭാഗത്ത് വെച്ച്‌ കെവിന്‍ ഇറങ്ങിയോടിയെന്നും കെവിന്‍ മരിച്ച വാര്‍ത്ത പിന്നീടാണറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.

കെവിനെയും അനീഷിനെയും കാറില്‍ കയറ്റിയത് ഷാനുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. വാഹനത്തില്‍ വെച്ച്‌ ഇരുവരെയും മര്‍ദ്ദിച്ചതും ഷാനുവാണ്. പിന്നീട് ഒന്നുമറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ ഇറക്കിവിട്ടു. നീനുവിനെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞാണ് തങ്ങളെ ഒപ്പംകൂട്ടിയതെന്നും ഷാനുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ഓരോ നീക്കങ്ങളെന്നും ഇവര്‍ മൊഴി നല്‍കി. ഇവരുടെ മൊഴി പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments