HomeAround KeralaIdukkiഇടുക്കിയിൽ അനധികൃത വൈൻ നിർമ്മാണ കേന്ദ്രങ്ങൾ പെരുകുന്നു

ഇടുക്കിയിൽ അനധികൃത വൈൻ നിർമ്മാണ കേന്ദ്രങ്ങൾ പെരുകുന്നു

ഇടുക്കി: ജില്ലയില്‍ അനധികൃത വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വൈന്‍ ഉല്‍പാദന കേന്ദ്രങ്ങളെക്കുറിച്ച് എക്‌സൈസ് വിഭാഗത്തിന് വ്യക്തമായ സൂചനകള്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഹൈറേഞ്ച് മേഖലകളില്‍ പല സ്ഥലങ്ങളിലും അനധികൃത വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിച്ചുണ്ട്.

 
അറക്കുളത്ത് 23 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 1150 ലിറ്റര്‍ അനധികൃത ശേഖരം പിടികൂടിയപ്പോള്‍ കുമാരമംഗലത്ത് 1000 ലിറ്റര്‍ വൈന്‍ ശേഖരവും പിടികൂടി. ഇതില്‍ കുമാരമംഗലത്തെ നിര്‍മ്മാണകേന്ദ്രം യാതൊരുവിധ രേഖകളുമില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ലിറ്റര്‍ വൈനിന് 150 രൂപ നിരക്കിലാണ് ഇത്തരം കേന്ദ്രങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇത് കടകളില്‍ നിന്നും ബിയര്‍ പാര്‍ലറുകളില്‍ നിന്നും വാങ്ങുമ്പോള്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ് സംഘം പരിശോധന കാര്യക്ഷമമാക്കിയത്. വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും ജില്ലയ്ക്ക് പുറത്തേയ്ക്ക് പല സ്ഥലങ്ങളിലേയ്ക്കും വൈന്‍ എത്തിച്ചുകൊടുക്കുന്നതായും എക്‌സൈസുകാര്‍ പറയുന്നു. മുന്തിരിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈനാണ് പിടിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ് വന്‍ തോതില്‍ കുറഞ്ഞ വിലയ്ക്ക് ജില്ലയിലേക്ക് മുന്തിരി എത്തിക്കുന്നത്.ഇതുപയോഗിച്ചാണ് ജില്ലയിലെ വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെന്നും അവര്‍ പറയുന്നു.

 
റെയ്ഡ് നടത്തിയതിന് സമീപ സ്ഥലങ്ങളിലും പലരുടെയും ഉടമസ്ഥതയില്‍ വന്‍ വൈന്‍ ശേഖരമുള്ളതായും നാട്ടുകാരുടെ പരാതികളുണ്ട്. ഈ പ്രദേശങ്ങളില്‍ വൈന്‍ നിര്‍മിക്കാന്‍ ലൈസന്‍സുള്ള ചിലര്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ വൈന്‍ സംഭരിച്ച് വില്‍പന നടത്തുകയാണെന്നാണ് വിവരം. ബാറുകള്‍ അടച്ചതോടെ ഇത്തരം സംഘങ്ങള്‍ പ്രാദേശിമായി കല്യാണ പാര്‍ട്ടികള്‍ക്കും ചില ഷോപ്പുകളിലും വൈന്‍ എത്തിച്ചു നല്‍കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ജില്ലയിലെ ചില ബാറുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന വൈന്‍ ഇത്തരം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യമായി എത്തിക്കുന്നതാണത്രേ. ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ജില്ലയുടെ എല്ലാ മേഖലകളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരീക്ഷണം ശക്തമാക്കിയത്.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments