HomeAround Keralaപുനലൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ വയോധികന്റെതെന്നു സംശയിക്കുന്ന അസ്ഥികൂടം ! കേസ് ഇങ്ങനെ:

പുനലൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ വയോധികന്റെതെന്നു സംശയിക്കുന്ന അസ്ഥികൂടം ! കേസ് ഇങ്ങനെ:

പുനലൂരിനടുത്ത് വെഞ്ചേമ്പില്‍ അറുപതുകാരന്‍റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തി. പുരയിടത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ശേഖരിച്ച പൊലീസ് ഇവ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ജോണ്‍ എന്ന അറുപതുകാരന്‍ ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. തലയോട്ടിയും, താടിയെല്ലും, കൈകാലുകളുടെ ഭാഗത്തെ അസ്ഥിയുമെല്ലാം പുരയിടത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിയ നിലയിലാണ് കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയാണ് ഇവിടം. അതിനാല്‍ നായയുടെ ആക്രമണത്തെ തുടര്‍ന്നുളള മരണമോ അല്ലെങ്കില്‍ മരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ നായകള്‍ കടിച്ചു വലിച്ചതോ ആയിരിക്കാം എന്നാണ് സംശയം .

ഒരു മാസമായി ജോണിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നറിഞ്ഞ് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് വീട്ട് പരിസരത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
ജോണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ജോണിന്‍റേതാണെന്ന അനുമാനമാണ് പൊലീസിന് ഉളളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments