HomeWorld NewsGulfഫൈസർ വാക്സിന് യു.എ.ഇ അംഗീകാരം നൽകി: 12 മു​ത​ല്‍ 15 വയസ് പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഉപയോഗിക്കാം

ഫൈസർ വാക്സിന് യു.എ.ഇ അംഗീകാരം നൽകി: 12 മു​ത​ല്‍ 15 വയസ് പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഉപയോഗിക്കാം

ദേശീയ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി, വാക്സിൻ്റെ അടിയന്തര പ്രാദേശിക ഉപയോഗസാദ്ധ്യത പരിശോധിക്കുവാൻ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടേയും മറ്റ് കർശനമായ വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിൽ, 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ- ബയോ ടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അംഗീകാരം നൽകി.

കമ്മ്യൂണിറ്റിയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള യുഎഇയുടെ നിശ്ചയദാർഢ്യം എടുത്തുകാണിച്ചുകൊണ്ട്, കൊറോണ വൈറസ് (കോവിഡ്-19) പകർച്ചവ്യാധിയെ നേരിടുന്നതിനും ഈ പ്രായപരിധിയിലുള്ളവരെ സംരക്ഷിക്കുന്നതിനും ഉള്ള ദേശീയ ശ്രമങ്ങൾക്ക് ഈ അംഗീകാരം പിന്തുണ നൽകുന്നു.

കോവിഡ്-19 ൻ്റെ വ്യാപനം തടയുന്നതിനായി MoHAP, ആരോഗ്യവകുപ്പ്-അബുദാബി (DoH), അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (ADPHC), ദുബായ് ഹെൽത്ത് അതോറിറ്റി (DHA) എന്നിവ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൌജന്യ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു.

രാജ്യത്തൊട്ടാകെയുള്ള പൗരന്മാർക്കും താമസക്കാർക്കും 11 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ യുഎഇ നൽകിയിട്ടുണ്ട്. ഇത് വഴി 2021 മാർച്ച് അവസാനത്തോടെ അർഹരായ ജനസംഖ്യയുടെ പകുതി പേർക്കും കുത്തിവയ്പ് നൽകുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുവാൻ സാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments