HomeAround Keralaവീട്ടിലേക്കു വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കി; തട്ടിയെടുത്തത് 2 ലക്ഷത്തിലേറെ രൂപ; വയോധികനെ 43 കാരി...

വീട്ടിലേക്കു വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കി; തട്ടിയെടുത്തത് 2 ലക്ഷത്തിലേറെ രൂപ; വയോധികനെ 43 കാരി കുടുക്കിയത് ഇങ്ങനെ:

വീട്ടിലേക്കു വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി 65കാരൻ. 43 കാരിയായ സ്ത്രീക്കെതിരെയാണ് വയോധികൻ രം​ഗത്തെത്തിയിരിക്കുന്നത്. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. തുടർന്ന്, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള 65 കാരന്‍ പെരിന്തല്‍മണ്ണ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 18-ന് രാത്രി സ്ത്രീ അവരുടെ ഫോണില്‍ നിന്നു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഘം ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20-ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments