ഈ ആറുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; അതീവ ജാഗ്രതാ മുന്നറിയിപ്പ്

2

അടുത്ത മൂന്നുമണിക്കൂറിനുളളില്‍ കേരളത്തിലെ ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. മോശം കാലാവസ്ഥയ്ക്ക് സാദ്ധ്യയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഞായറാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 26-05-2023 മുതല്‍ 27-05-2023 വരെ: തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങയില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യത.