ആലപ്പുഴ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ തൊഴിലാളി മരിച്ചു. ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മാര്‍ച്ച് 31ന് വൈകിട്ടാണ് ഒഡീഷ സ്വദേശിയായ സാമുവല്‍ റിത്വികയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. റിത്വികയും സാമുവലും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍, സാമുവലിന് ഭാര്യയും കുട്ടികളുമുള്ള വിവരമറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്.