HomeAround Keralaആശുപത്രിയിലെ ഐസിയുവില്‍ 24കാരിയെ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അറ്റൻഡർ അറസ്റ്റിൽ

ആശുപത്രിയിലെ ഐസിയുവില്‍ 24കാരിയെ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അറ്റൻഡർ അറസ്റ്റിൽ

ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തത്. കൃത്യം പുറത്തറിയാതിരിക്കാന്‍ പ്രതി യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കിയെന്നും പൊലീസ് പറയുന്നു.

യുവാവ് അസമയത്ത് തന്റെ സമീപത്ത് വന്നപ്പോള്‍ തന്നെ അപകടം മനസിലാക്കിയ യുവതി ബഹളം വെക്കാന്‍ തുടങ്ങിയപ്പോഴാണ് ബലം പ്രയോഗിച്ച്‌ കുത്തിവെപ്പ് നല്‍കിയത്. പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ ഉണര്‍ന്ന യുവതി നടന്ന കാര്യങ്ങള്‍ കുടുംബത്തോട് പറയുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നു പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments