നമ്മുടെ ശരീരത്തിലെ സംതുലനാവസ്ഥ നിലനിറുത്തുന്നത് തലച്ചോറും, ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനവുമാണ്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്ബോഴോ, തല തിരിക്കുമ്ബോഴോ ബാലന്‍സ് പോകുന്നത് പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ ട്രൂ വെര്‍ട്ടിഗോ എന്ന രോഗാവസ്ഥയാണ്. ചെവിയില്‍ ഉണ്ടാകുന്ന രോഗങ്ങളോ, ബാലന്‍സിന്റെ ഞരമ്ബായ വെസ്റ്റിബുലാര്‍ നാഡിയോ, അതു തലച്ചോറുമായി ബന്ധിപ്പിക്കുന്നയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളോ ഈ ഏകോപനം തകരാറിലാക്കുന്നു. ഈ ശാരീരികാവസ്ഥയാണ് വെര്‍ട്ടിഗോ. ആന്തരിക കര്‍ണത്തിലുണ്ടാകുന്ന അണുബാധ വെസ്റ്റിബുലാര്‍ നാഡിയിലെ വീക്കം, ജന്മനാലോ, തലയില്‍ ആഘാതം സംഭവിക്കുന്നതിനാലോ വരാവുന്ന ഫിസ്റ്റുല, തലച്ചോറിലെ ബാലന്‍സ് ഏരിയയില്‍ വരുന്ന പക്ഷാഘാതം, തലച്ചോറിലെ മുഴ എന്നിവയും തലകറക്കം ഉണ്ടാക്കും. എല്ലാവര്‍ക്കും ട്രൂ വെര്‍ട്ടിഗോ ഉണ്ടാകണമെന്നില്ല. രക്തക്കുറവ്, വിളര്‍ച്ച, രക്തസമ്മര്‍ദം കൂടുക, കുറയുക, തൈറോയ്ഡ്, മൈഗ്രേന്‍, അപസ്മാരം, ഹൃദ്രോഗം, പ്രമേഹം, ട്യൂമര്‍, മാനസിക പിരിമുറുക്കം എന്നിവയും കാരണമാകാം.
കട്ടിലിൽ നിന്നും എണീക്കുമ്പോൾ ബാലൻസ് തെറ്റി വീഴാനൊരുങ്ങാറുണ്ടോ ? ഇക്കാരണം മൂലമാവാം ! സൂക്ഷിക്കുക
RELATED ARTICLES