HomeHealth Newsഒമിക്രോണ്‍ ശ്വാസകോശത്തെ ബാധിക്കുമോ ? മാരകമാകാനുള്ള സാധ്യതകൾ എങ്ങിനെ? ഹോങ്കോംഗ് സര്‍വകലാശാലയിലെ പുതിയ പഠനം പറയുന്നത്...

ഒമിക്രോണ്‍ ശ്വാസകോശത്തെ ബാധിക്കുമോ ? മാരകമാകാനുള്ള സാധ്യതകൾ എങ്ങിനെ? ഹോങ്കോംഗ് സര്‍വകലാശാലയിലെ പുതിയ പഠനം പറയുന്നത് ഇങ്ങനെ:

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേ​ഗത്തിലാണ് വ്യാപിക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 70 ശതമാനം വേ​ഗത്തില്‍ ഈ അണുബാധ ബാധിക്കുന്നുവെന്ന് ഹോങ്കോംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ ശ്വാസകോശത്തിനുള്ളിലേക്ക് അതിവേ​ഗം വ്യാപിക്കാന്‍ ഒമിക്രോണിന് ആകുന്നു. എന്നാല്‍ ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ശ്വാസകോശത്തെ വലിയ രീതിയില്‍ ബാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ ബാധിതരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മറ്റ് വകഭേദങ്ങള്‍ ബാധിച്ചവരേക്കാള്‍ കുറവാണെന്നും മരണനിരക്കും കുറവാണെന്നും യുഎസിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞരുടെ കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ (എംജിഎച്ച്‌), ഹാര്‍വാര്‍ഡ്, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍, ഒമിക്രോണ്‍ വേരിയന്റിനെ ചെറുക്കാന്‍ വാക്സിനുകള്‍ വളരെ പര്യാപ്തമല്ലെന്നാണ് കണ്ടെത്തിയത്. കോവിഡിന്റെ യഥാര്‍ഥ വൈറസില്‍ നിന്ന് നാല് മടങ്ങ് കൂടുതല്‍ പകര്‍ച്ചാശേഷിയുള്ളതാണ് ഒമിക്രോണ്‍. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രണ്ട് മടങ്ങ് പകര്‍ച്ചാശേഷിയാണ് ഒമിക്രോണിനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments