HomeNewsShortരാജ്യത്ത് ഒമിക്രോൺ വ്യാപനം അതിതീവ്രമെന്നു റിപ്പോർട്ട്; കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിതീവ്രമെന്നു റിപ്പോർട്ട്; കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും.രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് (curfew)നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.

പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സീനേഷൻ ക്യാംപുകൾ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

ഓഡിറ്റോറിയങ്ങൾ,കല്യാണമണ്ഡപങ്ങൾ എന്നിവയുംകൊവിഡ്ചികിത്സാ കേന്ദ്രങ്ങളായി മാറ്റാൻ നടപടി തുടങ്ങി.ചെന്നൈ കോർപറേഷനിൽ 15 ഇടങ്ങളിൽകൊവിഡ് സ്ക്രീനിങ് സെന്ററുകൾ തുടങ്ങി.രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments