നവദമ്പതികളുടെ ശ്രദ്ധയ്ക്ക്: ആറുമാസത്തിലേറെയായിട്ടും കുട്ടികളില്ലെങ്കിൽ ഈ കാരണമാണോ എന്ന് തീർച്ചയായും പരിശോധിക്കുക

ആറ് മാസം കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കാലത്തെ ജീവിത രീതിയും ഭക്ഷണ ശൈലിയും എല്ലാം പലപ്പോഴും വന്ധ്യതയെന്ന പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം തുടക്കത്തില്‍ ആരും നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സയാണ് ആവശ്യമായി വേണ്ടത്.

വന്ധ്യതയുണ്ടാക്കുന്ന അവസ്ഥകളില്‍ നിന്നും പരിഹാരം കാണാന്‍ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന് സഹായിക്കുന്ന ചികിത്സാ രീതികള്‍ ഇന്ന് വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച്‌ അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള്‍ എന്ന് നോക്കാം. വന്ധ്യത ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ വന്ധ്യതയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയാത്തവരായിരിക്കും പലരും.

സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. ഇത് വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആദ്യ കാലങ്ങളില്‍ പല സ്ത്രീകളും ഇത് ശ്രദ്ധിക്കാതെ വിടുന്നു. വിവാഹ ശേഷം ഗര്‍ഭധാരണം നടക്കാതിരിക്കുമ്ബോഴാണ് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. വിവാഹത്തിന് ശേഷം ആറ് മാസത്തിന് ശേഷവും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

പ്രായവും വന്ധ്യതയുടെ കാര്യത്തില്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്. കാരണം സ്ത്രീകളില്‍ ആദ്യ പ്രസവം നടക്കേണ്ടത് 25 വയസ്സിനുള്ളിലാണ്. പ്രായം കൂടുന്തോറും പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ദാമ്ബത്യ ജീവിതത്തില്‍ വന്ധ്യത ഒരു വെല്ലുവിളി തന്നെയാണ്. പുരുഷനും സ്ത്രീക്കും വന്ധ്യത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വന്ധ്യതക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. കൃത്യമായ സമയത്ത് ചികിത്സ തേടുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ലക്ഷണങ്ങള്‍ സ്ത്രീയിലും പുരുഷനിലും ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവുന്ന ഹോര്‍മോണ്‍ തകരാറുകളും ഏറ്റക്കുറച്ചിലുകളും പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. ഗര്‍ഭസംരക്ഷമം, അണ്ഡോത്പാദനം എന്നിവക്ക് സഹായിക്കുന്ന ഹോര്‍മോണുകളില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പല ഹോര്‍മോണിന്റേയും കുറവ് മൂലം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇത് ഗര്‍ഭധാരണത്തെ വളരെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പല സ്ത്രീകളിലും യൗവ്വനത്തിലും മുഖക്കുരു വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും വന്ധ്യതയുടെ തുടക്കമാണ് എന്ന കാര്യം മറക്കരുത്. പല വിധത്തിലാണ് ജീവിതത്തില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇരുപത് വയസ്സിനു ശേഷം സ്ത്രീകളില്‍ അമിതമായി മുഖക്കുരു ഉണ്ടെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ ഒന്നാവാം എന്നാണ് കണക്കാക്കേണ്ടത്.

ബീജത്തിന് ഗര്‍ഭാശയത്തിലേക്കുള്ള വഴിയില്‍ അണ്ഡവാഹിനിക്കുഴലില്‍ തടസ്സം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഗര്‍ഭധാരണം നടക്കുകയില്ല. ഇത് സ്ത്രീകളില്‍ ഉണ്ടാവുന്ന വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. പുരുഷനില്‍ നിന്ന് പുറത്തേക്ക് വരുന്ന ബീജത്തിന് സ്ത്രീക്കുള്ളിലേക്ക് പ്രവേശിച്ചാലും കൃത്യമായി ചലിക്കാന്‍ കഴിയാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.