തടി കുറയ്ക്കാൻ ഒരു നേരം ഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കൂ

6

തടി കുറയ്ക്കാന്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോ​​ഗ്യത്തിന് വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യമല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച്‌ ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ പറയുന്നു. ഒരു നേരമെങ്കിലും ആഹാരം കഴിക്കാതിരിക്കുന്നതിലൂടെ പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ അകറ്റാനും സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സെല്‍ റിപ്പോര്‍ട്സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഒരു നേരം ആഹാരം ഒഴിവാക്കുമ്ബോള്‍ ശരീരത്തില്‍ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നും ​ഗവേഷകര്‍ പറയുന്നു.

ഉപവാസം കരളിലെയും സ്കെലിറ്റല്‍ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്താന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്റെ (circadian clock) പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.