HomeHealth Newsഎന്താണു ക്യാൻസർ ? ക്യാൻസർ വരുന്നതെങ്ങിനെയൊക്കെ? നിസ്സാരമായി കാണരുത്‌: ഈ ലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസറിന്റേതാവാം

എന്താണു ക്യാൻസർ ? ക്യാൻസർ വരുന്നതെങ്ങിനെയൊക്കെ? നിസ്സാരമായി കാണരുത്‌: ഈ ലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസറിന്റേതാവാം

എന്ത്‌ വന്നാലും ക്യാൻസർ വരരുതേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്‌. ആ രോഗത്തിന്റെ തീവ്രത തന്നെ കാരണം. മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. നമ്മുടെ ശരീരത്തില്‍ കോടാനുകോടി കോശങ്ങള്‍ ഉണ്ട്. കോശങ്ങള്‍ സാധാരണ ഗതിയില്‍ക്രമമായി വളരുകയും വിഘടിക്കുകയും നശിക്കുകയും ചെയ്യുന്നു. ശരിരത്തിലെ സാധാരണ കോശങ്ങളുടെ ജീവിതക ഘടനയില്‍ ചില മാറ്റങ്ങള്‍ കാണപ്പെടുന്നു. കോശങ്ങളിലെ ഈ മാറ്റമാണ് ക്യാന്‍സറായി രൂപപ്പെടുന്നത്. ശരീരത്തിന്റെ പലഭാഗത്ത് പലരൂപത്തില്‍ ഈ രോഗം ബാധിക്കുന്നു. കേരളത്തിലെ പുരുഷന്‍ മാരില്‍ ഈരോഗം കൂടുതലായി കണ്ടു വരുന്നു . വായിലെ ക്യാന്‍സറായും ശ്വാസകോശാര്‍ബുദമായും വരുന്നു. സ്ത്രീകളിലും കുറവൊന്നുമല്ല. സ്തനാര്‍ബുദമായും, ഗര്‍ഭാശയ ക്യാന്‍സറായും കുട്ടികളില്‍ ലുക്കീമിയ (രക്താര്‍ബുദം) ആയും ആണ് ഈ രോഗം കണ്ടു വരുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗവും അന്തരീക്ഷത്തിലെ ചില റേഡിയേഷന്‍ തരംഗങ്ങളും, പ്രത്യക വൈറസുകളുടേയും, ബാക്ടീരിയകളുടേും പ്രവര്‍ത്തനം,എണ്ണയുടെ അമിത പ്രയോഗം മത്സ്യ- മാംസാദികളുടെ ഉപയോഗം, പാരമ്പര്യ ഘടകങ്ങള്‍ എന്നിവ കൊണ്ടും ക്യാന്‍സര്‍ ഉണ്ടാകാം.

 

cough

ശരീരത്തിലുണ്ടാകുന്ന വേദന ഇല്ലാത്തതും വളര്‍ച്ച ഇല്ലാത്തതുമായ തടിപ്പുകള്‍, മുഴകള്‍, സാധാരണ ചികില്‍സ കൊണ്ട് ഭേദമാകാത്ത വ്രണങ്ങള്‍, അസാധാരണ രക്തസ്രാവം, മറുക്, അരിമ്പാറ, വായിലെ വെളുത്തപാടുകള്‍, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധി മുട്ട്, ശബ്ദമില്ലായ്മ വയറുവേദന, ചുമ, രക്തം തുപ്പല്‍, അകാരണമായ ക്ഷീണം ഇവയൊക്കെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ്. ദിവസവും യോഗ, വ്യായാമം ചെയ്യുക, കുറച്ച ദൂരം നടക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക, കൊഴുപ്പ് ഭക്ഷണത്തിന് മിതത്ത്വം പാലിക്കുക, രാസവസ്തുക്കക്കള്‍ അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം കുറക്കുക, ഒരിക്കല്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇതൊക്കെയാണ് ക്യാന്‍സര്‍ വരാതിക്കാന്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍.

 

ക്യാന്‍സറിനെ തടയാന്‍ ആയുര്‍വേദത്തിലെ ചില പൊടിക്കൈകള്‍ താഴെ.

1. കറുകപ്പുല്ല് ഇടിച്ച് പിഴിഞ്ഞ് നീര് മൂന്നിരട്ടി വെള്ളവും ചേര്‍ത്ത് സേവിക്കുക

2. ചെറുനാരങ്ങാ നീരില്‍ അല്‍പ്പം തേന്‍ചേര്‍ത്ത് ചെറു ചൂവെള്ളത്തില്‍ കഴിക്കുക

3. കൃഷ്ണതുളസി നീര് പതിവായി സേവിക്കുക
4. വേപ്പിന്‍ കഷായം തുടര്‍ച്ചയായി കഴിക്കുക

5. കിട്ടുമ്പോഴൊക്കെ ചക്ക കഴിക്കുക. ചക്ക ക്യാന്‍സര്‍ വരാതിരിക്കാന്‍ പറ്റിയ ഭക്ഷണമാണ്.

ഇന്നത്തെ കാലത്തെ ജീവിതശൈലി വരാത്ത ക്യാൻസറിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്‌. പ്രത്യേകിച്ചും യുവാക്കളുടെ കാര്യത്തിൽ.ഏതാണ്ട്‌ 200ൽ പരം ക്യാൻസർ രോഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌.മിക്കപ്പോഴും വൈകി കണ്ടെത്തുന്നതാണ് രോഗം മാരകമാകാൻ കാരണം. നേരത്തെ കണ്ടെത്തിയാൽ വേണ്ട ചികിത്സകൾ നൽകാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സാധിക്കും.

 

ഇനി പറയുന്ന ലക്ഷണങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ ക്യാൻസറിന്റെ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും ഒപ്പം വേണ്ട മുൻകരുതൽ എടുക്കുകയും ചെയ്യാം, കാരണം ഈ ലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസറിന്റേതാവാം.

 

വേദന സംഹാരികള്‍ കഴിച്ചിട്ടും മാറാത്ത വേദന ക്യാന്‍സറിന്റെ ലക്ഷണമാണ്‌.
ശരീരത്തില്‍ അനാവശ്യമായി വരുന്ന മുഴകള്‍ നിസാരമായി കാണരുത്‌. ഇവയും ക്യാന്‍സറിന്റെ ലക്ഷണാകാം.
ക്ഷീണവും തളര്‍ച്ചയും പതിവായി വരുന്നുണ്ടോ..? ശരീര ഭാരം അസാധാരണമായി കുറയുന്നുണ്ടോ..? എങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടുക.

ശരീരത്തില്‍ ഉണ്ടായിരുന്ന മറുകുകളുടെ നിറവും വലിപ്പവും വ്യത്യാസപെട്ടാല്‍ ഒട്ടും വൈകാതെ ഡോക്‌റെ കാണുക. ഒപ്പം പുതിയ മറുകുകള്‍ വരുന്നതും ശ്രദ്ധിക്കണം.

രാത്രിയില്‍ അസാധരണമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണുക.

കഫത്തില്‍ രക്‌തം കണ്ടാല്‍ ഡോക്‌ടറുടെ സഹായം തേടുക. ഇതും വരാനിരിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാകാം.

ശബ്‌ദത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം അവഗണിക്കാതിരിക്കുക. അകാരണമായ ശ്വാസതടസം പതിവായി അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടുക.

വിട്ടുമാറാത്ത പനി ക്യാന്‍സറിന്റെ ആദ്യകാല ലക്ഷണമാണ്‌.

തൊലിയിലുണ്ടാകുന്ന നിറം മാറ്റം, ചൊറിച്ചില്‍, അനാവശ്യരോമ വളര്‍ച്ച എന്നിവ ശ്രദ്ധിക്കുക.
ഇത്തരം ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ എത്രയും വേഗം നിങ്ങളുടെ കുടുംബ ഡോക്ടറെ കാണുക.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments