എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആന്റിബോഡി കണ്ടെത്തി ഗവേഷകർ

എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആന്റിബോഡി കണ്ടെത്തി ശാസ്ത്ര ലോകം. എച്ച്‌ഐവി വൈറസിനെ ആറുമാസത്തേക്കു കീഴടക്കിനിര്‍ത്താന്‍ ശേഷിയുള്ള ആന്റിബോഡിയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.അമേരിക്കയിലെ മേരിലാന്‍ഡിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് (എന്‍ഐഎഐഡി) നടത്തിയ ഗവേഷണങ്ങളില്‍ ഈ ആന്റിബോഡി കുരങ്ങുകളില്‍ പരീക്ഷിച്ചു വിജയം കണ്ടത്.

ചികിത്സകൊണ്ടു വൈറസിനെ അടക്കിനിര്‍ത്തുന്ന രീതി ഇപ്പോഴുണ്ടെങ്കിലും മരുന്നുകള്‍ നിര്‍ത്തിയാല്‍ പൂര്‍വാധികം ശക്തിയായി രോഗം തിരികെ വരുന്നതായാണു കാണുന്നത്. എന്നാല്‍ ഈ ആന്റിബോഡികള്‍ കൂടുതല്‍ കാലം ശരീരത്തില്‍ പ്രവര്‍ത്തിച്ചു ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നുവെന്ന് എന്‍ഐഎഐഡി ഡയറക്ടര്‍ ആന്റണി എസ്.ഫോസി വ്യക്തമാക്കി. ഇവയിലൂടെ എച്ച്‌ഐവി ബാധിതര്‍ക്ക് ചികിത്സ നടത്താതെതന്നെ ആറുമാസത്തോളം രോഗത്തെ പ്രതിരോധിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.