ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് അച്യുതാനന്ദന്. ഇത് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ബാര്‍ കോഴക്കേസില്‍ കോടതികളില്‍ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി. ബാര്‍ കോഴക്കേസില്‍ മൂന്നാം തവണയും മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കെ.എം മാണി കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ബൈജു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ബാർ കോഴക്കേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് അച്യുതാനന്ദൻ; പിണറായി വിജയന് കത്ത് നല്കി
RELATED ARTICLES