ഇനി വയർ ഈസിയായി കുറയ്ക്കാം; വെറും ചൂടുവെള്ളം ഈ പ്രത്യേകസമയത്ത് കുടിച്ചാല്‍ മതി

744

വയർ ചാടുന്നത് പലരെയും അലട്ടുന്ന സൗന്ദര്യ, ആരോഗ്യ പ്രശ്നമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പുപോലെയല്ല വയറിലെ കൊഴുപ്പ്. ഇക്കാലത്ത് വയര്‍ ഒരു പ്രധാന സൗന്ദര്യപ്രശ്‌നമായി മാറിയിട്ടുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും വയര്‍ ചാടുന്നത് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. മാറിയ ജീവിതസാഹചര്യങ്ങളില്‍ വ്യായമം കുറഞ്ഞതും തെറ്റായ ഭക്ഷണശീലങ്ങളുമാണ് വയര്‍ ചാടാന്‍ കാരണം. അഴകളവുടെ കാര്യത്തിൽ വയറിന്റെ സ്ഥാനം മുന്നിലാണ്. എന്നാൽ, വെറും ചൂടുവെള്ളം കൊണ്ട് വയറ്റിലെ കൊഴുപ്പകറ്റാൻ സാധിക്കും.

രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് വയറ്റിലെ കൊഴുപ്പകറ്റാൻ സഹായിക്കും. ചൂടു വെള്ളം കുടിച്ച്‌ ദിവസം തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം.

മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ മസിലുകളെ സാന്ത്വനിപ്പിക്കും.

രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും. ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.