HomeHealth Newsസൂക്ഷിക്കണേ...കരിമീൻ അത്ര വലിയ മീനല്ല.....

സൂക്ഷിക്കണേ…കരിമീൻ അത്ര വലിയ മീനല്ല…..

കരിമീന്‍ കഴിക്കാത്തവർ കുറവാണ്. ആ പേരു കേള്‍ക്കുമ്പോഴേ ഏത് മലയാളിയുടേയും വായില്‍ വെള്ളമൂറും. രുചിയും ഭംഗിയും എല്ലാം ഒത്തിണങ്ങിയ മത്സ്യമായതുകൊണ്ടാവാം മലയാളിയ്ക്ക് കരിമീന്‍ ഇത്രയേറെ പ്രിയം. ദൈവത്തിന്റെ സ്വന്തം നാട് തേടി വരുന്നവരുടെ വായില്‍ കപ്പോലടിയ്ക്കാന്‍ കഴിയുന്ന രുചി വിശേഷമാണ് കരിമീനിനുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കരിമീനിനെ അത്ര അങ്ങോട്ട് വിശ്വസിക്കേണ്ട. കാരണം അനാരോഗ്യത്തിന്റെ കാര്യത്തിലും മറ്റു മീനുകളെ അപേക്ഷിച്ച് അല്‍പം മുന്‍പിലാണ് കരിമീന്‍.
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ് കരിമീന്‍ എന്നാണ് പഠനങ്ങളില്‍ ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച് കൃഷി ചെയ്യുന്ന മത്സ്യങ്ങളാണ് ഇത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കോഴി, താറാവ്, പന്നി എന്നിവയുടെ ഉപയോഗവും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ അല്‍പം കൂടി കൂടുതല്‍ സാധ്യത കരിമീനിനാണ് എന്നതാണ് കരിമീന്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ പറയുന്നതിന് പിന്നിലെ രഹസ്യം.
ആസ്ത്മക്കാര്‍ക്കാണ് കരിമീന്‍ പലപ്പോഴും എട്ടിന്റെ പണി നല്‍കുക. സാധാരണ ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യത്തില്‍ ഉണ്ട്, എന്നാല്‍ കരിമീനില്‍ ഒമേഗ 3യ്ക്ക് പകരം ഒമേഗ 6 ആണ്. ഇതും ശരീരത്തിന് അത്യാവശ്യമെങ്കിലും പലപ്പോഴും ആസ്ത്മ രോഗികള്‍ക്ക് പ്രതികൂലമായ ആരോഗ്യാവസ്ഥയാണ് ഉണ്ടാവുക.

ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് ഉയര്‍ത്തുന്നതില്‍ കരിമീന്‍ പ്രത്യേക പങ്ക് വഹിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊഴുപ്പും മറഅറും വര്‍ദ്ധിപ്പിക്കുന്നതിന് കരിമീന്‍ കാരണമാകുന്നു.

നാടന്‍ മത്സ്യമൊക്കെത്തന്നെയാണ് കരിമീന്‍. എന്നാല്‍ ഈ നാടന്‍ മത്സ്യത്തിന് അല്‍പസ്വല്‍പം അനാരോഗ്യമുണ്ട് എന്നതാണ് സത്യം. മത്സ്യങ്ങളില്‍ ആരോഗ്യകാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് എത്രയൊക്കെയായാലും നമ്മുടെ മത്തി തന്നെയാണ്. വില കുറവും ആരോഗ്യഗുണങ്ങള്‍ കൂടുതലും എന്നതാണ് മത്തിയുടെ സവിശേഷത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments