HomeHealth Newsനിങ്ങളുടെ തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ആ 6 ശീലങ്ങൾ ഇതാ !നിസാരമെന്നു കരുതരുത് ഈ ശീലങ്ങൾ

നിങ്ങളുടെ തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ആ 6 ശീലങ്ങൾ ഇതാ !നിസാരമെന്നു കരുതരുത് ഈ ശീലങ്ങൾ

ചില ശീലങ്ങൾ നാം അറിയാതെ നമ്മുടെ ജീവിതത്തിൽ കയറിക്കൂടിയിട്ടുണ്ടാകും. വളെരെ നിസ്സാരമെന്നു നാം കരുതുന്ന ഈ ശീലങ്ങൾ ഒരുപക്ഷെ നമ്മെ നശിപ്പിക്കാൻ തക്ക ശക്തിയുള്ളതായിരിക്കും. അത്തരം ശീലങ്ങളെ ഏറ്റവും പെട്ടെന്നു ഒഴിവാക്കുന്നതല്ലെ നല്ലത്? ഇതാ നിങ്ങളുടെ തലച്ചോറിനെ മാരകമായി ബാധിച്ചേക്കാവുന്ന 7 ശീലങ്ങൾ:

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. രു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്. ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താനാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ ശരീരവണ്ണവും ഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

താമസിച്ചുള്ള ഉറക്കം

ആരോഗ്യത്തിന് മാത്രമല്ല മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ജോലിഭാരവും സമ്മര്‍ദ്ദങ്ങളും മൂലം വേണ്ടത്ര ഉറക്കം ലഭിക്കാത്തവരാണ് പലരും. ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ രാത്രി താമസിച്ചു ഉറങ്ങുന്നതും താമസിച്ചു ഉണരുന്നതും കരളിനു ദോഷം ചെയ്യുമെന്ന് കണ്ടെത്തുകയുണ്ടായി.

മധുരത്തിന്റെ അമിത ഉപയോഗം

പഞ്ചസാരയുടെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ബുദ്ധി കുറയ്ക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തി. ഒരാളുടെ ഐക്യു തോത് കുറയ്ക്കുന്നതില്‍ പഞ്ചസാരയ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. തലച്ചോറിന്റെ ഒരു ഭാഗമാണ് സിനാപ്‌സ്. ഇവിടെയാണ് സംവേദനക്ഷമതയുടെ കേന്ദ്രമെന്നും പറയാം. എന്നാല്‍, പഞ്ചസാരയിലെ ഫ്രക്‌ടോസ് സിനാപ്‌സ് നശിപ്പിക്കാന്‍ ഇടവരുത്തുന്നു. ഇതു മാത്രമല്ല, ഓര്‍മ്മയെ നശിപ്പിക്കാനും പഞ്ചസാര വഴിയൊരുക്കുന്നു. ഓര്‍മ്മയ്ക്ക് കാരണമായ തലച്ചോറിലെ കോശങ്ങളെ ഇത് ബാധിക്കുകയാണ് ചെയ്യുന്നത്. ഓര്‍മ്മിക്കാനും ചിന്തിക്കാനുമുള്ള ശേഷിയെ ഇത് വിപരീദമായി ബാധിക്കുന്നു. പഞ്ചസാര കൂടുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും താറുമാറിലാകും. ഐക്യു കുറയ്ക്കാനും ഓര്‍മ്മശക്തിയെ ബാധിക്കാനും ഇതും കാരണമാകും. മധുരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് ഇതിനെല്ലാമുള്ള പ്രതിവിധി.

ഭക്ഷണം കഴിക്കുമ്പോൾ ടി വി കാണുന്നത്

ചിലർക്ക് കഴിക്കുന്ന ഭക്ഷണം എന്തെന്ന് പോലും തിരിച്ചറിവുണ്ടാകില്ല. ടിവിയുടെ മുന്നിൽ ഇരുന്ന് കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ ടി വിയിൽ ആണെങ്കിൽ കഴിക്കുന്ന ഭക്ഷണം എന്തെന്ന് വരെ ചിലർ മറന്ന് പോകും. ഇത് തലച്ചോറിനെയാണ് ദോഷകരമായി ബാധിക്കുന്നത്.

ഉറങ്ങുമ്പോൾ തൊപ്പി/ സ്കാർഫ് വയ്ക്കുന്നത്

ഇത് തികച്ചും അപകടകരമായ ഒന്നാണ്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാനും അതുവഴി തലച്ചോറിലെ കോശങ്ങൾ നശിക്കാനും ഇടയാക്കും.

മൂത്രം പിടിച്ചു നിർത്തുന്നത്

മൂത്രമൊഴിയ്ക്കാന്‍ തോന്നിയാലും പിടിച്ചു നിര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. പലപ്പോഴും അസൗകര്യവും മറ്റു ചിലപ്പോള്‍ മടിയുമായിരിയ്ക്കും ഇതിനു പുറകില്‍. മൂത്രം പിടിച്ചു നിര്‍ത്തുന്നതു കൊണ്ട് അസ്വസ്ഥതയുണ്ടാകുമെന്ന ചിന്ത മാത്രമായിരിയ്ക്കും പലര്‍ക്കും. എന്നാല്‍ ഇതു കൊണ്ട് പല തലത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മൂത്രം പിടിച്ചു നിര്‍ത്തുമ്പോള്‍ ബാക്ടീരിയകള്‍ യൂറിനറി ബ്ലാഡറില്‍ പെരുകും. ഇത് അണുബാധയ്ക്കു വഴിയൊരുക്കും. പലതത്തിലുള്ള ആരോഗ്യ, കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കാം. മൂത്രം പിടിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായും വെള്ളം കുടിയ്ക്കാതിരിയ്ക്കാനുള്ള കാരണമാകും. സ്വാഭാവികമായും ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments