HomeHealth Newsമൂഡ് സ്വിങ്സ് മൂലം നിങ്ങൾ വിഷമിക്കുന്നോ ? ഈ പഴം പതിവായി കഴിച്ചാൽ മതി

മൂഡ് സ്വിങ്സ് മൂലം നിങ്ങൾ വിഷമിക്കുന്നോ ? ഈ പഴം പതിവായി കഴിച്ചാൽ മതി

മാനസികാവസ്ഥയുടെ തീവ്രമായ അല്ലെങ്കിൽ പെട്ടെന്നുള്ള മാറ്റമാണ് മൂഡ് സ്വിംഗ്. ഇത് ഉള്ളവർ ചെറുതായൊന്നുമല്ല വിഷമിക്കുന്നത്. ഇതിനു ഏറ്റവും ഫലപ്രദമായ ഒന്നാണ് നേന്ത്രപ്പഴം. ദക്ഷിണേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പഴമാണ് നേന്ത്രപ്പഴം. നല്ല മൂഡു നല്‍കാന്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല മൂഡു നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നല്‍കുന്നത്. മൂഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിച്ചു നോക്കൂ, ഫലം കാണാം. നല്ല ഊര്‍ജം നല്‍കും. ഇതു കൊണ്ടു തന്നെ കു്ട്ടികള്‍ക്കും സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കും.

നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.. വൈറ്റമിന്‍ സി സമ്ബുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. ഇതു കൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. എല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും ഇത് ഏറെ ഉത്തമമാണ്.

അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ഇതു രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments