HomeHealth Newsരാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?

രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?

പ്രഭാത ഭക്ഷണം മിക്കവാറും ഒഴിവാക്കുന്നവർ ഏറെയാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ എന്താണ് ലഭ്യമായിട്ടുള്ളത്, അത് പറ്റുന്ന സമയത്ത് കഴിച്ചുകൊണ്ട് വിശപ്പ് മാറ്റുന്നതാണ് അധികപേരുടെയും രീതി. എന്നാല്‍ ഇത്തരത്തില്‍ വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് ഗവേഷകർ പറയുന്നു. പ്രഭാതത്തിൽ ഒഴിഞ്ഞ വയറോടെ കഴിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് നോക്കാം.

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല ഇത് ദഹനക്കേടിന് കാരണമാകും.

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കരുത്.

വേവിക്കാത്ത പച്ചക്കറികള്‍ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

രാവിലെ വെറും വയറ്റില്‍ സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ രാവിലെ തുടക്കത്തില്‍ തന്നെ മന്ദഗതിയിലാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments