അമിത വണ്ണം കുറയ്ക്കാൻ നിങ്ങൾ ഈ രണ്ടുകാര്യങ്ങൾ ചെയ്യുന്നുണ്ടോ? അത് വിപരീത ഫലം ചെയ്യും !

333

തടി കൂടിയാൽ അതിനെ കുറക്കുന്നതിന് വേണ്ടി പെടാപാടു പെടുന്നവർക്ക് ഇനി അൽപം ശ്രദ്ധിക്കാം. കാരണം പലപ്പോഴും പെട്ടെന്ന് തടി കുറക്കാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി വെല്ലുവിളിയുണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

ഭാരം കൂടി അതുകൊണ്ട് അത് കുറക്കാൻ കഷ്ടപ്പെടുന്നവർ ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റും ഉച്ച ഭക്ഷണവും ഒഴിവാക്കരുത്. ഇത് രണ്ടും ഒഴിവാക്കിയാൽ അമിതവണ്ണത്തിന് പരിഹാരം കാണും എന്ന് വിചാരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് പലപ്പോഴും തെറ്റായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതും. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം സംഭവിക്കുകയും അത് ശരീരത്തിൽ ടോക്സിൻ നിറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

അമിതവ്യായാമം എന്നത് പലപ്പോഴും നിങ്ങൾ തടി കുറക്കുന്നതിന് വേണ്ടി കണ്ടു പി‌‌ടിക്കുന്ന ഒന്നാണ്. എന്നാൽ അത് പലപ്പോഴും കൂടുന്നതിലൂടെ നമുക്ക് കൂടുതൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണത ഉണ്ടാക്കുന്നുണ്ട്. അത് വീണ്ടും നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് അമിതവ്യായാമം ചെയ്യുന്നതിന് മുൻപ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.