HomeHealth Newsഎസി മുറിയിൽ സ്ഥിരമായി കിടന്നുറങ്ങുന്ന പ്രവാസികളെ, ഇതാ നിങ്ങളെ കാത്ത് ഒരു വലിയ അപകടം !!

എസി മുറിയിൽ സ്ഥിരമായി കിടന്നുറങ്ങുന്ന പ്രവാസികളെ, ഇതാ നിങ്ങളെ കാത്ത് ഒരു വലിയ അപകടം !!

പ്രവാസികളുടെ ജീവിതം തന്നെ എസി മുറികളിലാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ അതില്ലാതെ പറ്റുകയുമില്ല. സത്യം. എന്നാൽ, സ്ഥിരമായി എസി മുറികളിൽ കിടന്നുറങ്ങുന്ന പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നറിയമോ? ഓഫിസിൽ മുഴുവൻ സമയം എസി, പിന്നീട് രാത്രി ഉറക്കവും എസിയിൽ. ഇത്തരക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. മുറികളിലും, വാഹനങ്ങളിലും സ്ഥിരമായി എ സി ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുരുതരമായ മറ്റുചില ആരോഗ്യ പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം.rtശ്വസന പ്രശ്നങ്ങൾ മുതൽ നിങ്ങളുടെ എല്ലിനെയും ത്വക്കിനെയും വരെ വാർധക്യം ബാധിച്ചതിനു സമാനമാക്കാൻ എസിയിലെ മുഴുവൻസമയ ജീവിതം മതിയെന്നാണ്ആരോഗ്യ വിദഗ്ദർ പറയുന്നത്. എസിയിട്ടു കഴിഞ്ഞാൽ പിന്നെ വാതിലും ജനാലയും വായു കടക്കാനുള്ള ചെറിയ വിടവു പോലും അടയ്ക്കുകയെന്നതാണു നമ്മുടെ രീതി. എന്നാലേ മുറിയിൽ ആവശ്യത്തിന് തണുപ്പ് നിലനിൽക്കുകയുളളൂ. അങ്ങനെ ശുദ്ധവായു കടക്കാനുള്ള സകല വഴികളും നാം അടയ്ക്കുകയാണ് ചെയ്യുന്നത്. ഇത് നല്ല വായു ശരീരത്തിന് ലഭിക്കുന്ന അല്പമെങ്കിലും തടയുന്നുണ്ട്. ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ വരുന്നതോടെ അപാരമായ ക്ഷീണമായിരിക്കും എസി മുറിയിൽ നിന്ന് ഉറക്കമുണരുമ്പോൾ നമുക്ക് അനുഭവപ്പെടുക. ദിവസം മുഴുവൻ തുടരുന്ന ക്ഷീണമായിരിക്കും ഇതിന്റെ ഫലം.11താപനില പേശികൾ സങ്കോചിക്കുന്നതിനും കാരണമാകും. ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറം തണുപ്പാകുമ്പോൾ അത് സന്ധികളെയും പേശികളെയും ഒരുപോലെ ബാധിക്കും. ഇത് സന്ധിവീക്കത്തിലേക്കും സന്ധിവാതത്തിലേക്കു മെല്ലാമായിരിക്കും നയിക്കുക. സന്ധികളിൽ കനത്ത വേദനയും കാലക്രമേണ അനുഭവപ്പെടും. ശരീരത്തിനകത്ത് നിന്നും ഈർപ്പം വലിച്ചെടുക്കപ്പെടുന്നതോടെ തൊലിയും വലിഞ്ഞ് ചുക്കിച്ചുളിഞ്ഞ അവസ്ഥയിലാകും. ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും ഇത് കാരണമാകും. ചർമം വാർധക്യത്തിലേതിനു സമാനമായി മാറാൻ അധികം വൈകില്ല.

ഉറങ്ങി കുറച്ചു കഴിയുമ്പോഴേക്കും ശരീരത്തിന് ആവശ്യമുള്ളത്ര തണുപ്പിനേക്കാളും കൂടുതലാകാൻ സാധ്യതയുണ്ട്. ഉണർന്നിരിക്കുകയാണെങ്കിൽ നമുക്ക് എസി കുറയ്ക്കാം. പക്ഷേ ഉറക്കത്തിൽ പലപ്പോഴും തണുപ്പേറുന്നതു പോലും അറിയില്ല. മുറിയിലെ ഈർപ്പം മുഴുവൻ വലിച്ചെടുത്ത് ‘ഡ്രൈ’ ആക്കുന്ന സ്വഭാവവുമുണ്ട് എസിക്ക്. നമ്മുടെ ശരീരത്തിൽ നിന്നുവരെ ഇത്തരത്തിൽ ഈർപ്പം വലിച്ചെടുക്കും. കാറിലും രാത്രി വീട്ടിലുമെല്ലാം എസിയ്ക്കകത്താണെങ്കിൽ ‘സിക്ക് ബിൽഡിങ് സിൻഡ്രം’ എന്ന അവസ്ഥയും പിടിപെടും. സ്ഥിരമായി ആലസ്യവും തളർച്ചയും അനുഭവപ്പെടുകയെന്നതാണ് പരിണിതഫലം.ductഎസിയുടെ ‘ഡക്ട്’ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ കാത്തിരിക്കുന്നത് ശ്വസനപ്രശ്നങ്ങളാണ്. കാരണം എസിയിൽ നിന്ന് മുറിയിൽ നിറയുക സൂക്ഷ്മ ഫംഗസുകളും പൂപ്പലും ബാക്ടീരിയങ്ങളുമാണെന്നതു തന്നെ. എസി മുറിയിൽ നിന്ന് പെട്ടെന്ന് കൊടുംചൂടിലേക്കിറങ്ങുന്നതും മണ്ടത്തരമാണ്. അത്തരത്തിൽ ഒരു താപനിലയിൽ നിന്നു മറ്റൊന്നിലേക്കു മാറുമ്പോൾ പെട്ടെന്ന് അതിനനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവും മനുഷ്യരിൽ ഇല്ല. എസി മുറിയിലിരുന്ന് ഉണ്ടാകുന്ന തളർച്ചയെ ഇരട്ടിയാക്കാനേ ഇതുപകരിക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments