20 മിനിറ്റ് യോഗ ചെയ്താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് ഇലിനോയി സര്‍വകലാശാലയിലെ ഇന്‍ഡ്യന്‍ ഗവേഷക നേഹ ഗോഥെ. ഹഠയോഗയും ഏറോബിക്‌സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളില്‍ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങള്‍ നേരിട്ടറിഞ്ഞത്. 20 മിനിറ്റ് യോഗ ചെയ്താല്‍ വ്യക്തിയുടെ ഓര്‍മശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെടും. ഇക്കാര്യത്തില്‍ എറോബിക്‌സ് യോഗയോടു തോല്‍ക്കുമെന്നാണു നേഹ പറയുന്നത്. യോഗ ചെയ്തതു കഴിഞ്ഞപ്പോള്‍ വളരെ പോസിറ്റീവായ മാറ്റങ്ങള്‍ കാണാന്‍ കഴിഞ്ഞു. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. യോഗ ജീവിത്തിന് ഒരു മാര്‍ഗദര്‍ശിയാണ്. സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നല്‍കുക, വിവിധ മസിലുകള്‍ക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളില്‍ അരംഭിച്ച് ധ്യാന സ്ഥിതി, ദീര്‍ഘ ശ്വസനം എന്നിവയോട യോഗസെക്ഷന്‍ അവസാനിച്ചു.
20 മിനിറ്റ് ഈ യോഗ എല്ലാദിവസവും ചെയ്തുനോക്കൂ; തലച്ചോറിന്റെ പ്രവർത്തന ക്ഷമത വർധിക്കുന്ന ആ മാജിക് കാണാം ! ഇന്ത്യൻ ഗവേഷകയുടെ കണ്ടെത്തൽ
RELATED ARTICLES