HomeTech And gadgets'ഇഡിയറ്റ്' എന്ന വാക്ക് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ ? ഇതാ ഉത്തരം

‘ഇഡിയറ്റ്’ എന്ന വാക്ക് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ ? ഇതാ ഉത്തരം

ഇഡിയറ്റ് (‘idiot’) എന്ന വാക്ക് ഗൂഗിളിൽ സേർച്ച് ചെയ്തുനോക്കൂ. ആദ്യം കിട്ടുന്ന ഉത്തരം പലപ്പോഴും ആ ആ വാക്കിന്റെ അർത്ഥമോ വിശദീകരണമോ ആയിരിക്കില്ല. പകരം ഒരു വ്യക്തിയുടെ പേരായിരിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങളായിരിക്കും ആദ്യം ലഭിക്കുക. ഈയടുത്ത് ഏറെ കോലാഹലങ്ങളും ഒപ്പം രസകരമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിന് ഈ സെർച്ച് റിസൾട്ട് കാരണവുമായി.

കഴിഞ്ഞ മെയ് മാസം “Feku” എന്ന വാക്കിലൂടെ ഗൂഗിൾ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ പ്രധാനമത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വിവരങ്ങളുമായിരുന്നു “Feku” എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ആദ്യം ലഭിച്ചിരുന്നത്. അതിന് മുമ്പ് കോൺഗ്രസ്സ് പ്രെസിഡന്റ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് ‘പപ്പു’ എന്ന വാക്കും ഗൂഗിളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആഗോള ശ്രദ്ധയാകർഷിച്ചു കൊണ്ട് യുഎസ് പ്രസിഡന്റിന്റെ പേരും വന്നിരിക്കുകയാണ്. അതും ഇഡിയറ്റ് എന്ന് സെർച്ച് ചെയ്യുമ്പോൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments