“വിവാഹമോചനം എന്റെ ആവശ്യം” ഡിവോഴ്സ് കാരണം പറഞ്ഞു സാധിക വേണുഗോപാൽ

144

കുടുംബ പ്രേക്ഷകരുടെ പ്രിയനടിയാണ് സാധിക വേണുഗോപാല്‍. 2015ലാണ് ബിബിന്‍ മനാരിയുമായി സാധികയുടെ വിവാഹം നടന്നത്. ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. വിവാഹമോചനം നേടാനുള്ള കാരണം തുറന്നു പറയുകയാണ് സാധിക. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെക്കുറിച്ചു സാധിക പറയുന്നത്:

“ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഒത്തുപോകാന്‍ കഴിയാത്ത ഒരു ബന്ധം. അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയില്‍ നില്‍ക്കുമ്ബോള്‍ കട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടുപോയാല്‍ പരസ്പരം ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടു. രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാല്‍ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെയും വീടും ഉപേക്ഷിച്ച്‌ ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്ബോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി’-. സാധിക പറയുന്നു. സിനിമയിലെന്നപോലെ സോഷ്യൽമീഡിയയിലും ആക്ടീവ് ആണ് താരം.