ദുബായിൽ റസിഡന്റ് വിസക്കാർക്ക് പുതിയ സംവിധാനം വരുന്നു: ഇനി രജിസ്ട്രേഷൻ ഇങ്ങനെ മാത്രം !

36

കൊറോണയ്ക്കു ശേഷം ദുബായിലേക്ക് തിരികെ പ്രവേശിക്കാനും ജോലി ചെയ്യാനുമായി ആഗ്രഹിക്കുന്ന താമസവിസക്കാർക്കായി പുതിയ രജിസ്ട്രേഷൻ സംവിധാനമൊരുക്കി. smart.gdrfad.gov.ae എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ ഉടനടി സന്ദേശം കിട്ടും. ഇതിന് ശേഷമേ ടിക്കറ്റെടുക്കാൻ പാടുള്ളു. മടങ്ങിയെത്തുന്ന താമസവിസക്കാർക്ക് ദുബായ് വിമാനത്താവളത്തിൽ കൊവിഡ് 19 പരിശോധന നിർബന്ധമാണ്.

വിമാനമിറങ്ങിയ ഉടൻ covid 19 dxb ആപ്പ് ഡൗൺലോഡ് ചെയ്യണം. പിസിആർ ഫലം ലഭിക്കുന്നതുവരെ ദുബായിലെത്തിയവർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. രോഗമുണ്ടെന്ന് കണ്ടാൽ 14 ദിവസം ക്വാറന്റീനിലായിരിക്കണം. വിമാന സർവ്വീസുകൾ സാധാരണ നിലയിലാകാത്തതിനാൽ യുഎഇയിലേക്ക് മടങ്ങാൻ മലയാളികൾ കാത്തിരിക്കേണ്ടി വരും. വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പർ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകർപ്പ് കൈയിൽ കരുതണമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.