വാട്സ്ആപ്പിൽ പുതിയൊരു സുരക്ഷാ സംവിധാനം കൂടി; ഈ ഓപ്‌ഷനും ഇനി ഇല്ലാതാകും

153

വാട്സ്ആപ്പിൽ പുതിയ സുരക്ഷാ സംവിധാനം വരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ മുന്‌സിനിര്‍ത്തിയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വാട്സ് ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് ഇനി മുതല്‍ എടുക്കാനാകില്ല. ചാറ്റ് ഓപ്ഷനിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.19.71 അപ്ഡേറ്റിലാണ് പുതിയ സംവിധാനം ഉപയോഗിക്കാനാകുക. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും.