HomeNewsShortശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കൊളംബോയില്‍ ഹോട്ടലിലെ സ്‌ഫോടനത്തിനിടെ

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കൊളംബോയില്‍ ഹോട്ടലിലെ സ്‌ഫോടനത്തിനിടെ

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു. സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കൊളംബോയില്‍ ഹോട്ടലിലെ സ്‌ഫോടനത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അതേസമയം, സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായിരുന്നില്ല. കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നു. നേരത്തെ 359പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് എണ്ണം കൂടാന്‍ കാരണം. ഇന്നലെ രാത്രിയാടെയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments