ദില്ലി: ഗുഡ്ഗാവിലെ ഒരു പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെടിവെച്ചു കൊന്നു. രണ്ടു ബൈക്കുകളിലായെത്തിയ അക്രമിസംഘമാണ് യുവാവിനെ വെടിവെച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
രണ്ടു ബൈക്കുകളിലായെത്തിയ നാലു പേരാണ് യുവാവിനെ പിന്തുടര്ന്ന് വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ടത് രാജു എന്ന് 32കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി ഗിഫ്റ്റുകള്‍ കൈമാറാന്‍ വേണ്ടിയാണ് ഇയാള്‍ ഗുഡ്ഗാവില്‍ എത്തിയതെന്നാണ് വിവരം. അക്രമികളില്‍ ഒരാളുടെ കൈയില്‍ ഒരു കൈത്തോക്കും മറ്റൊരാള്‍ റൈഫിള്‍സുമാണ് പിടിച്ചിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതിരുന്ന അക്രമിയുടെ മുഖം വ്യക്തമായി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിന്റെ കാരണം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക ആകാമെന്നും പൊലീസ് പറഞ്ഞു.