HomeFaithഅമേരിക്കയിലെ ഹാർവെ കൊടുങ്കാറ്റിനിടയിൽ റോജാസ് കുടുംബത്തിൽ സംഭവിച്ച അത്ഭുതം !! വീഡിയോ കാണാം

അമേരിക്കയിലെ ഹാർവെ കൊടുങ്കാറ്റിനിടയിൽ റോജാസ് കുടുംബത്തിൽ സംഭവിച്ച അത്ഭുതം !! വീഡിയോ കാണാം

അമേരിക്കയുടെ ടെക്സാസ് തീരത്തെത്തിയ ഹാർവെ കൊടുങ്കാറ്റ് നാശം വിതയ്ക്കുകയാണ്. തകർന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകൾ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നു. നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു. കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും അമേരിക്കന്‍ ജനതയുടെ ജീവിതം താറുമാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ അവിടെ നിന്ന് പ്രത്യാശയുടെ ഒരു സംഭവം. ടെക്‌സാസിലെ റോബ്‌സ്ടൗണില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Also read: വേളാങ്കണ്ണി ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം; ഇത്തവണ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍

അവിടെയുള്ള റോജാസ് കുടുംബത്തിന് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടമായിരുന്നു. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. വീടും അനുബന്ധമായിട്ടുള്ളത് സകലതും നശിച്ചുകഴിഞ്ഞിട്ടും തങ്ങള്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മാതാവിന്റെ രണ്ടുരൂപങ്ങള്‍ക്കും യാതൊരു പരിക്കും സംഭവിച്ചിട്ടില്ല ! കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം അനേകം ആളുകളുടെ വീടുൾപ്പെടെ സകലതും നശിച്ചു. ഈ സാഹചര്യത്തിലാണ് മാതാവിന്റെ തിരുസ്വരൂപം മാത്രം ഒരു കേടുമില്ലാതെ അവശേഷിക്കുന്നത്.”മാതാവിന്റെ രൂപങ്ങളില്‍ ഒന്ന് വലുതായിരുന്നു. രണ്ടാമത്തേതാവട്ടെ തീരെ ചെറിയതും. ഇവ രണ്ടും ഒരു കുഴപ്പവും കൂടാതെ കാണപ്പെട്ടു. ഇത് വലിയൊരു അത്ഭുതമായിട്ടാണ് റോജാസ് കുടുംബം കാണുന്നത്. ചിലര്‍ ദൈവത്തെ കുറ്റപ്പെടുത്തുന്നു.ചിലര്‍ കൊടുങ്കാറ്റിനെയും. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വിശുദ്ധമായ വസ്തുക്കള്‍ മാത്രമേ കൊടുങ്കാറ്റിനെയും പ്രളയത്തെയും അതിജീവിച്ചിട്ടുള്ളൂ. പലയിടവും ഞാന്‍ കുഴിച്ചുനോക്കി. കണ്ടെത്താന്‍ കഴിഞ്ഞത് മാതാവിന്റെ രൂപങ്ങള്‍ മാത്രം. അതും ഒരുപരിക്കുമില്ലാതെ” നതാലി റോജോസ് ഒരു മാധ്യമത്തോട് അഭിപ്രായപ്പെട്ടു.

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ

http://www.news8000.com/news/national-news/virgin-mary-statue-remains-standing-after-house-fire/613450819

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments