രണ്ടുകോടി രൂപ പ്രതിഫലം പറഞ്ഞിട്ടും ആ പരസ്യത്തിൽ അഭിനയിക്കാതെ സായി പല്ലവി: പ്രേക്ഷകർ കയ്യടിച്ചുപോയ ആ കാരണം ഇങ്ങനെ:

155

ചെയ്യുന്ന ജോലിയിലോ അഭിനയിക്കുന്ന സിനിമയുടെ കാര്യത്തിലോ ഒരു വിട്ട് വീഴ്ചയ്ക്കും സായി തയ്യാറല്ലെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ സായി സായിയെ തേടി എത്തിയ പരസ്യ ചിത്രം നടി ഏറ്റെടുത്തില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫറാണ് സായി നിഷേധിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

രണ്ട് കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായി അത് സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അമിതമായി മേക്കപ്പ് ഉപയോഗിക്കേണ്ടി വരും എന്ന കാരണം മുന്‍നിര്‍ത്തിയാണ് ആ അവസരം സായി വേണ്ടെന്ന് വെച്ചതെന്നാണ് സൂചന. ഓദ്യോഗികമായി ഇതിനെ കുറിച്ച് യാതൊരു വ്യക്തയുമില്ലെങ്കിലും പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.