നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു: സുരാജ് വെഞ്ഞാറമൂട് അടക്കം ക്വാറന്റീനിൽ

37

 

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.

കോവിഡിന്റേതായ ലക്ഷണങ്ങളോ മറ്റു പ്രശ്നങ്ങളോ തനിക്കില്ലെന്നും സുഖം പ്രാപിച്ച് എത്രയും പെട്ടന്നു തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും പൃഥ്വിരാജ് അറിയിച്ചു.