HomeNewsLatest Newsമുഖ്യമന്ത്രിയാക്കുമെങ്കിൽ ലീഗിൽ വരാം: എം കെ മുനീറിനോട്‌ ശ്രീനിവാസൻ

മുഖ്യമന്ത്രിയാക്കുമെങ്കിൽ ലീഗിൽ വരാം: എം കെ മുനീറിനോട്‌ ശ്രീനിവാസൻ

ശ്രീനിവാസൻ രാഷ്ട്രീയത്തിലെക്കിറങ്ങുന്നു, ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു തുടങ്ങിയ വാർത്തകൾ പുറത്തുവരുന്ന സമയമാണിത്. ഇതൊക്കെ കേട്ടും കണ്ടും മന്ത്രി മുനീർ നടനെ ലീഗിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു താരം പറഞ്ഞ മറുപടി ഇങ്ങനെ: ലീഗിലേക്ക് വരാനും പാർട്ടിയിൽ ചേരാനും താൻ തയ്യാറാണ്. പക്ഷെ ശ്രീനിവാസന് ഒരു കണ്ടിഷനുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ്‌ തരികയും മുഖ്യ മന്ത്രിയാക്കാം എന്ന് ഉറപ്പു തരികയും വേണം. തനി ശ്രീനിവാസൻ സ്റ്റൈൽ മറുപടി. താൻ രാഷ്ട്രീയ ത്തിൽ ഇറങ്ങുന്നു വന്നു ശ്രീനിവാസനും പത്രം കണ്ടാണ്‌ അറിഞ്ഞത്. സ്വതന്ത്രനായാണത്രെ താൻ മത്സരിക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുക എന്ന് പറഞ്ഞാൽ സ്വാതന്ത്ര്യം കളയുക എന്നാണു അർത്ഥമെന്നും ശ്രീനിവാസൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments