കൊച്ചി: എഫ്.സി ഗോവയുടെ കരുത്തിനെ വെല്ലാന്‍ കേരള ബ്ളാസ്റ്റേഴ്സിനായില്ല. നിര്‍ണായക മത്സരത്തിനിറങ്ങിയ ബ്ളാസ്റ്റേഴ്സിനെ 5-1 നു പരാജയപ്പെടുത്തി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ സെമിഫൈനല്‍ ഉറപ്പിച്ചു. തോല്‍വിയോടെ സെമിപ്രതീക്ഷകള്‍ അവസാനിച്ച ആദ്യ സീസണിലെ രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സിന്‍െറ ഈ സീസണിലെ തകര്‍ച്ച ഇതോടെ പൂര്‍ണമായി. രണ്ടാം മിനിറ്റില്‍ വിക്ടര്‍ പൂള്‍ഗയിലൂടെ ബ്ളാസ്റ്റേഴ്സാണ് ഗോള്‍നേട്ടത്തിന് തുടക്കമിട്ടതെങ്കിലും പിന്നീട എല്ലാം പാളി.
ഐ.എസ്.എല്ലിലെ തന്‍െറ ആദ്യ ഹാട്രിക് നേടിയ റെയ്നാള്‍ഡോയും കളംനിറഞ്ഞ് കളിച്ച മന്ദാര് ദേശായിയുടെയും ജൊഫ്രിയുടെയും ഗോളുകളുമാണ് ഗോവയുടെ സെമിപ്രവേശം എളുപ്പമാക്കിയത്. 12ാം മിനിറ്റില്‍ ജൊഫ്രിയിലൂടെ തുടങ്ങിയ ഗോവന്‍ തേരോട്ടം 29, 50, 61 മിനിറ്റില്‍ റെയ്നാള്‍ഡോയിലൂടെ 64ാം മിനിറ്റില്‍ മന്ദര്‍ ദേശായി പൂര്‍ത്തിയാക്കി. ഇതോടെ 13 കളിയില്‍നിന്ന് 22 പോയന്റുമായി ഗോവ രണ്ടാം സ്ഥാനത്തത്തെി. 13 കളിയില്‍ 12 പോയന്റ് മാത്രമുള്ള ബ്ളാസ്റ്റേഴ്സ്അവസാന സ്ഥാനക്കാരായി പുറത്ത്.