HomeCinemaMovie Newsഇതുവരെ അച്ഛന്റെ പവർ ഉപയോഗിച്ച് താൻ ഒന്നും നേടിയില്ലെന്നു സുരേഷ് ഗോപിയുടെ മകൻ

ഇതുവരെ അച്ഛന്റെ പവർ ഉപയോഗിച്ച് താൻ ഒന്നും നേടിയില്ലെന്നു സുരേഷ് ഗോപിയുടെ മകൻ

ഇതുവരെ അച്ഛന്റെ പവര്‍ ഉപയോഗിച്ച് ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ മകൻ മകൻ ഗോകുല്‍ സുരേഷ്. ഇനി ഭാവിയിലും അങ്ങനെ തന്നെയാകുമെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എംപിയായി സ്ഥാനമേറ്റ അച്ഛന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അത് എത്രമാത്രം നടപ്പാക്കാന്‍ സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ഗോകുല്‍ പറഞ്ഞു. കൂടെ നില്‍ക്കുന്നവരുടെയും എതിര്‍ പാര്‍ട്ടികളുടെയും സപ്പോര്‍ട്ട് എത്രമാണെന്ന് അറിയില്ല. നല്ലത് സംഭവിക്കുമെന്ന് മാത്രം പ്രതീക്ഷിക്കാം. ഒരു സാധരണ പൗരനായിട്ടാണ് താന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പാര്‍ട്ടികളിലൂടെ സമൂഹത്തിന് നല്ലത് വരുന്നത് വരെ രാഷ്ട്രീയത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

 

 

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ സുരേഷ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വിജയ് കുമാറിന്റെ മകള്‍ അര്‍ഥനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments