HomeCinemaMovie Newsജിമിക്കി കമ്മലിലെ ഷെറില്‍ ഇനി ഇളയ ദളപതിയുടെ നായിക !!

ജിമിക്കി കമ്മലിലെ ഷെറില്‍ ഇനി ഇളയ ദളപതിയുടെ നായിക !!

വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഓണത്തിന് കോളേജിലും സ്‌കൂളിലും എന്നു വേണ്ട എല്ലായിടത്തും ജിമിക്കി കമ്മലായിരുന്നു തരംഗം. നാടൊട്ടുക്കം പാടിയ ഗാനത്തേക്കാളും ഏവരുടേയും മനം കവര്‍ന്നത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു കളിച്ച ഡാന്‍സായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഡാന്‍സിന് യുട്യൂബില്‍ റെക്കോര്‍ഡ് പ്രേക്ഷകരായിരുന്നു.

ഡാന്‍സിന് നേതൃത്വം നല്‍കിയ ഷെറില്‍ ജി കടവനായിരുന്നു ഏവരുടെയും മനം കവര്‍ന്നത്. ഓസ്‌കര്‍ അവാര്‍ഡ് അവതാരകന്‍ ജിമ്മി കിമ്മലും വീഡിയോ ഇഷ്ടപ്പെട്ടെന്ന് ട്വീറ്റ് ചെയ്തു. ഒരൊറ്റ ഡാന്‍സിലൂടെ താരത്തിളക്കം നേടിയ ഷെറിനെ തേടി ഇപ്പോള്‍ ആരും സ്വപ്നം കാണുന്ന നേട്ടമെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെറിന്‍ വെള്ളിത്തിരയിലേക്കെത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇളയദളപതി വിജയയുടെ ചിത്രത്തില്‍ നായികയാകാനുള്ള ക്ഷണം ഷെറിലിനു ലഭിച്ചെന്നാണ് സൂചന. പ്രശസ്ത സംവിധായകന്‍ കെ എസ് രവികുമാര്‍ തന്നെ വിജയുടെ നായികയാകാന്‍ ഷെറിലിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അഭിനയിക്കാന്‍ സന്നദ്ധയാണോയെന്ന കാര്യം ചേര്‍ത്തലക്കാരി ഷെറില്‍ ജി കടവനും വ്യക്തമാക്കിയിട്ടില്ല. തെന്നിന്ത്യയാകെ ഷെറിലും ഷെറിലിന്റെ ഡാന്‍സും തരംഗമായതാണ് അധ്യാപികയെത്തേടി നായികാ വേഷം എത്താന്‍ കാരണം. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരികരണമുണ്ടായിട്ടില്ല.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments