സോളാർ വിവാദം കത്തുമ്പോഴും സരിത എസ്. നായര്‍ക്ക് സിനിമയിൽ തിരക്കേറുന്നു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന വയ്യാവേലിക്ക് എന്ന ചിത്രത്തിന് പിന്നാലെ നാല് സിനിമകളില്‍ അഭിനയിക്കാൻ താൻ കരാർ ഒപ്പിട്ടതായി സരിത പറഞ്ഞു. സോളാർ കമ്മീഷനിൽ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സരിത ഇക്കാര്യം പറഞ്ഞത്.
കിരണ്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത അന്ത്യ കൂദാശ എന്ന ചിത്രത്തിലാണ് സരിത ആദ്യമായി അഭിനയിച്ചത്. ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിലും സരിത അഭിയിച്ചു. നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദ സ്റ്റേറ്റ് എന്ന ചിത്രത്തിലും സരിത അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വി.വി സന്തോഷ് സംവിധാനം ചെയ്യുന്ന വയ്യാവേലി ഉടന്‍ തീയറ്ററുകളില്‍ എത്തും ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.