HomeCinemaMovie Newsആ സ്കിറ്റ് കഴിഞ്ഞപ്പോൾ സലിംകുമാർ പൊട്ടിക്കരഞ്ഞുപോയി; പിന്നീട് പറഞ്ഞ കാര്യങ്ങൾ ആരുടേയും കണ്ണ് നനയിക്കുന്നവ

ആ സ്കിറ്റ് കഴിഞ്ഞപ്പോൾ സലിംകുമാർ പൊട്ടിക്കരഞ്ഞുപോയി; പിന്നീട് പറഞ്ഞ കാര്യങ്ങൾ ആരുടേയും കണ്ണ് നനയിക്കുന്നവ

നടനായും സംവിധായകനായും ഇന്നും സിനിമയില്‍ സജീവമായി തുടരുന്നയാളാണ് സലീം കുമാര്‍ ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സ്‌റ്റേജില്‍ കോമഡി സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. സാധാരണ കോമഡി നടത്തിയാല്‍ ചിരിക്കാന്‍ തോന്നുമെങ്കിലും സലീം കുമാര്‍ വികാരധീനനാവുകയായിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു സലീം കുമാര്‍ വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. സലീം കുമാറിന്റെ വാക്കുകള്‍ കേട്ടപ്പോഴായിരിക്കും കേരക്കരയ്ക്ക് നഷ്ടപ്പെട്ടത് എത്ര വിലപ്പെട്ടവരായിരുന്നെന്ന് മനസിലാവുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സലീം കുമാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്. സുരാജ് വെഞ്ഞാറമൂടായിരുന്നു സലീം കുമാറിനൊപ്പം പരിപാടി അവതരിപ്പിച്ചത്.

”ഏറെ പിന്തുണച്ച സുരാജിനാണ് നന്ദി പറയേണ്ടത്. സത്യം പറഞ്ഞാല്‍ ഈ സ്‌കീറ്റ് വതരിപ്പിക്കുമ്പോള്‍ കൈയും കാലും വിറക്കുകയായിരുന്നെന്നാണ് സലീം കുമാര്‍ പറയുന്നത്. കാരണം കലാഭവന്‍ മണി, അബി, സന്തോഷ് കുറുമശേരി, റൊണാള്‍ഡ്, ഷിയാസ് തുടങ്ങി പണ്ട് കൂടെ കളിച്ച ആരും തന്നെ എന്റെ കൂടെയില്ല. സ്‌റ്റേജില്‍ കയറണോ വേണ്ടയോ എന്താണെന്ന് ചെയ്യേണ്ടതെന്ന് പോലും അറിയാത്ത വല്ലാത്തൊരു അവസ്ഥയിലായി” സലീം കുമാര്‍ പറയുന്നു.

സ്റ്റേജില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞ് പോയിരുന്നു. തന്റെ കൂടെ ആരുമില്ലാതെ ഒറ്റയ്ക്കായി പോയ അവസ്ഥയാണ് തനിക്ക് തോന്നിയിരുന്നത്. ഈ വേദിയില്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞ് മറ്റൊരു കാര്യം കൂടി സലീം കുമാര്‍ പറഞ്ഞിരുന്നു. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരു നിമിഷമെങ്കിലും ആലോചിക്കണം. നമ്മളെല്ലാവരും അടുത്ത ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി പോകേണ്ട ആളുകളാണെന്നാണ് താരം പറയുന്നത്. സലീം കുമാറിന്റെ വാക്കുകള്‍ എല്ലാവരെയും ചിന്തിപ്പിക്കുന്നവയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments