HomeNewsShortദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ റിഥിസെന്‍; നടി ശ്രീദേവി; സംവിധായകന്‍ ജയരാജ്; ഗായകൻ യേശുദാസ്

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ റിഥിസെന്‍; നടി ശ്രീദേവി; സംവിധായകന്‍ ജയരാജ്; ഗായകൻ യേശുദാസ്

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച നടന്‍ റിഥി സെന്‍ ആണ്. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ഭയാനകം എന്ന ചിത്രത്തിന് വേണ്ടി ജയരാജനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു.
ടേക്ക് ഓഫിനും പാര്‍വതിക്കും പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ ആണ്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്. മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്കാരം ലഭിച്ചു. മികച്ച നവാഗത ചിത്രം വാട്ടര്‍ ബേബിയാണ്. മലയാളി അനീസ് കെ. മാപ്പിള്ളയുടെ സ്ലേവ് ജനസിസിന് കഥേതര വിഭാഗത്തില്‍ പുരസ്കാരം . വയനാട്ടിലെ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണിത്.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. 321 ഫീച്ചര്‍ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് മത്സരിച്ചത്.

മികച്ച ഹിന്ദി ചിത്രം: ന്യൂട്ടന്‍

മികച്ച തമിഴ് ചിത്രം: ടു ലെറ്റ്

മികച്ച ഗായകന്‍ : യേശുദാസ്

മികച്ച ഗായിക: സാക്ഷ

സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

സംഗീത സംവിധായകന്‍: എ. ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച വിഷ്വല്‍ എഫക്ട്, ആക്ഷന്‍ സംവിധാനം: ബാഹുബലി 2

മികച്ച തിരക്കഥ (ഒറിജിനൽ)–സജീവ് പാഴൂർ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

ഛായാഗ്രഹണം– ഭയാനകം

മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)

കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ

എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ

മികച്ച അഡ്വെഞ്ചര്‍ ചിത്രം: ലഡാക് ചലേ റിക്ഷാവാലേ

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ഐ ആം ബോണി

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച നിരൂപകന്‍: ഗിരിധര്‍

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments