HomeCinemaMovie Newsസീരിയലിലെ കിടക്കപങ്കിടലിനെ കുറിച്ച്‌ 'പരസ്പരത്തിലെ' പത്മാവതി തുറന്നു പറയുന്നു

സീരിയലിലെ കിടക്കപങ്കിടലിനെ കുറിച്ച്‌ ‘പരസ്പരത്തിലെ’ പത്മാവതി തുറന്നു പറയുന്നു

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സീരിയലുകളിലെ കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച്‌ പരസ്പരമെന്ന സീരിയലിലെ പത്മാവതിയെന്ന അമ്മായിഅമ്മയുടെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി രേഖ തുറന്നു പറയുന്നു.

”തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേയ്ക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ലെന്നായിരുന്നു സീരിയലുകളില്‍ അഭിനയിക്കാന്‍ എത്തുന്നവരെ കുറിച്ചും കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുകതന്നെ ചെയ്യുമെന്നും നടി പറയുന്നു.

എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്ബോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും ചിലപ്പോള്‍ തനിക്ക് ചെറിയ പേടി തോന്നാറുണ്ടെന്നും കാരണം ഒരു പക്ഷേ അത് തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തുമെന്നും രേഖ പറയുന്നു. എന്നാല്‍ പ്രേക്ഷകര്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് പുതിയ മുഖങ്ങളെ ആയിരിക്കുമെന്നും അവര്‍ക്ക് അതിവിശാലമായ സാധ്യതകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും രേഖ പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments