HomeCinemaMovie Newsബിലാലിൽ മമ്മൂട്ടിക്കൊപ്പം വരുന്നത് ദുൽഖറല്ല; അത് പ്രണവ് മോഹൻലാൽ തന്നെ

ബിലാലിൽ മമ്മൂട്ടിക്കൊപ്പം വരുന്നത് ദുൽഖറല്ല; അത് പ്രണവ് മോഹൻലാൽ തന്നെ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ്ബി രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത അറിയാത്ത ആരുമില്ല ഇന്ന് മലയാള സിനിമയിൽ. പത്ത് വർഷത്തിന് ശേഷം ബിഗ് ബി എന്ന മാസ് ത്രില്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത് സംവിധായകൻ അമൽ നീരദ് ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു യുവ സൂപ്പർ സ്റ്റാർ ഉണ്ടാകും എന്ന വാർത്തകൾ വന്നിരുന്നു. അത് ദുൽഖർ സൽമാൻ എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ പ്രണവ് മോഹൻലാൽ എന്ന പേരും ഈ കഥാപാത്രത്തിനായി പരിഗണനയിൽ ഉള്ള പേരാണ് എന്നാണ് പറഞ്ഞു കേൾക്കുന്നത്.

പ്രണവ് തനിക്ക് ദുൽഖറിനെ പോലെയാണെന്ന് ഒരിക്കൽ പറഞ്ഞിരുന്ന മമ്മൂട്ടി തനിക്ക് പ്രണവിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹവും തുറന്നു പറഞ്ഞിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന പ്രണവിനെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിച്ച ഒരു സംവിധായകനാണ് അമൽ നീരദ്. ബിഗ്ബി ആദ്യഭാഗത്തിലെ അബു എന്ന കഥാപാത്രത്തിന് യോജിച്ച താരവും പ്രണവ് മോഹൻലാൽ തന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments