ചെറുതോണിയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ്സുകൾ കൂട്ടിയിടിച്ചു നിരവധിപ്പേർക്ക് പരിക്ക്. പിന്നാലെ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടു കൂടി മുൻപിൽ പോയ ഇതേ സംഘത്തിന്റെ ബസിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. 25 ഓളം പേർക്ക് നിസാര പരിക്കേറ്റു. ഇവരിൽ 24 പേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടു. ഒരാൾ അഡ്മിറ്റാണ്. വൈക്കത്തുനിന്നും വാഴത്തോപ്പിന് വന്ന വണ്ടികളാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം കോതനല്ലൂർ ഗ്രീൻലാന്റ് ഹോളിഡേയ്സിന്റെ റയാണ് വാഹനം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ചെറുതോണിയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്
RELATED ARTICLES