HomeCinemaMovie Newsഅയാൾ ആദ്യം എന്റെ ഹൃദയം കവർന്നു; പക്ഷെ എല്ലാം തകർത്തു തരിപ്പണമാക്കി; പേളി മാണി മനസുതുറക്കുന്നു

അയാൾ ആദ്യം എന്റെ ഹൃദയം കവർന്നു; പക്ഷെ എല്ലാം തകർത്തു തരിപ്പണമാക്കി; പേളി മാണി മനസുതുറക്കുന്നു

പേളി മാണി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ഓടി എത്തുന്നത് ചുരണ്ട മുടിയും എപ്പോഴും ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന താരത്തെയാണ്. പിന്നെ പേളിയുടെ എടുത്തു പറയേണ്ടത്ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിൽ നൽകുന്ന മറുപടിയുമാണ്. ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളിമാണി. എന്നാൽ പേളിയ്ക്ക് ഒരു ഇഷ്ട പുരുഷനുണ്ടായിരുന്നു. പേളി തന്നെ അതിനെ കുറിച്ചു വെളിപ്പെടുത്തുകയാണ്. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനസ് പ്രോജക്ടിലാണ് താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

പേളി മാണിയുടെ ഹൃദയം കീഴടക്കിയ വ്യക്തിയായിരുന്ന ക്രിക്കറ്റ് താരം വിരാട് കേലി. തനിയ്ക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും കോലി ഒരു ക്രഷായിരുന്നു. തന്റെ ഫോണിന്റെ സ്ക്രീൻ സേവർ വരെ കേലിയായിരുന്നുവെന്ന് പേളി വെളിപ്പെടുത്തി. ചുമ്മാതല്ല പേളിയ്ക്ക് കോലിയോട് ക്രഷ് തോന്നിയത്. അതിന് ചില കാരണങ്ങളുണ്ട്. കോലിയോട് ആകർഷണം തോന്നാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും പേളി ഹാപ്പി ഹവേഴ്സിൽ പറഞ്ഞു. കേലിയും അനുഷ്കയും പ്രണയത്തിലായിരുന്നപ്പോൾ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റപ്പോൾ പലരും അനുഷ്കയെ കുറ്റം പറഞ്ഞു.. ആ സമയത്ത് വിമർശകരുടെ വായടപ്പിച്ച് കോലി രംഗത്തെത്തിയിരുന്നു. കോലിയുടെ അന്നത്തെ ആ പ്രവർത്തെ തന്നെ വല്ലാതെ ആകർഷിച്ചിരുന്നെന്നു പേളി പറഞ്ഞു.

ജീവിതത്തിൽ വിജയികളായ ലക്ഷ്യബോധത്തോടെ നിൽക്കുന്ന സ്ത്രീകളെ ആകർഷിക്കാൻ പുരുഷൻമാർക്ക് ബുദ്ധിമുട്ടുള്ള സംഗതിയാണ്. അതേ സമയം ജീവിതത്തിൽ ഒന്നും വേണ്ടെന്ന് കരുതി ജീവിക്കുന്ന പെൺകുട്ടികളെ ആകർഷിക്കാൻ ഇത്തരക്കാർക്ക് വളരെ എളുപ്പമായിരിക്കും. ഇവിടെയാണ് കോലി- അനുഷ്ക ദമ്പതിമാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്. ബെംഗളൂർ ജീവിതമാണ് തന്റെ ജീവിതത്തിലെ ടേണിങ്ങ് പോയിന്റ്. ഒരുപാട് കാര്യങ്ങൾ അവിടെ നിന്ന് പഠിച്ചു. എല്ലാവരുടേയും ജീവിതത്തിൽ ഒരു കൊക്കൂൺ സ്റ്റേജുണ്ട്. താൻ അതിൽ നിന്ന് പുറത്തു കടന്നത് ബെംഗളൂരുവിൽ വച്ചാണ്. പണ്ടെക്കെ മുടി എണ്ണ തേയ്ച്ച് റബ്ബർ കൊണ്ട് ചീകി കെട്ടിയാണ് താൻ പുറത്തു പോകാറുള്ളത്. എന്നാൽ അങ്ങനെ ഒതുക്കിയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ആത്മവിശ്വസം ബെംഗളൂരുവിൽ നിന്നാണ് ലഭിച്ചത്. പേളി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments