HomeCinemaMovie Newsകണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത...

കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍. ലാലിന്റെ മാത്രമല്ല അച്യുതന്‍ മേനോനെ അവതരിപ്പിച്ച തിലകന്റെയും കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജിന്റെയുമൊക്കെ കരിയര്‍ മാറ്റി മറിച്ച ചിത്രം. സംവിധായകന്‍ സിബി മലയിലിന്റെ പത്താമത്തെ സിനിമയും ലോഹിതദാസിന്റെ രചനയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം.

 

 

 

ഷൂട്ടിങ് തിരക്കുകള്‍ കാരണം തിലകന്‍ ആദ്യം അച്യുതമേനോന്‍ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു. ഒടുവില്‍ സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്ന് തിലകന്റെ സമയം അഡ്ജസ്റ്റ് ചെയ്താണ് ചിത്രം ചിത്രീകരിച്ചത്. തിലകന് മാത്രമല്ല, മോഹന്‍ലാലിനും കിരീടത്തില്‍ അഭിനയിക്കാന്‍ ആദ്യം താത്പര്യമില്ലായിരുന്നുവത്രെ. ഒഴിഞ്ഞു മാറാന്‍ പോലും ലാല്‍ ശ്രമിച്ചിരുന്നുവെന്നു പറയുന്നു.

 

 

 

ലോഹി – സിബി കൂട്ടുകെട്ടിന്റെ സിനിമയെ കുറിച്ചുള്ള ഊാഹാപോഹങ്ങള്‍ കേട്ട മോഹന്‍ലാലിന് ഈ സിനിമ ചെയ്യാന്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.
മോഹന്‍ലാലിനോട് ഒന്ന് കഥ പറയാന്‍ വേണ്ടി, ലാല്‍ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറി ഇറങ്ങി. ലാല്‍ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്. ഒടുവില്‍ കഥ കേള്‍ക്കാതെ ഒഴിഞ്ഞു മാറിയാല്‍ സിബിയ്ക്കും ലോഹിതദാസിനും വിഷമമാവും എന്ന് കരുതി ലാല്‍ കഥ കേള്‍ക്കാന്‍ ഇരുന്നു. ഒട്ടും താത്പര്യമില്ലാതെ അലസ്സമായ മനസ്സോടെയാണ് കഥ കേട്ട് തുടങ്ങിയത്. കഥ പുരോഗമിയ്ക്കുന്തോറും മോഹന്‍ലാല്‍ ആവേശഭരിതനായി. ക്ലൈമാക്‌സ് പറഞ്ഞു കഴിഞ്ഞതും നിറകണ്ണുകളോട് സിബിയ്ക്കും ലോഹിയ്ക്കും നേരെ കൈ നീട്ടി ലാല്‍ പറഞ്ഞു, ‘ഇതാണ്.. ഇതാണ് ഞാന്‍ ചെയ്യുന്ന അടുത്ത പടം’ എന്ന്.

ആ ഷൂട്ടിംഗ് സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു ? ആസിഫ് അലി ആ രഹസ്യം വെളിപ്പെടുത്തുന്നു !

ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !

കൊന്നശേഷം കടമുറിക്കുള്ളിൽ കുഴിച്ചുമൂടി; പിന്നീട് പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ…… ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments